ന്യൂഡല്‍ഹി: തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ.
ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയിൽവേ ഇന്ത്യയിൽ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം.
ന്യൂഡൽഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടി രൂപയുണ്ട്.
വരുമാനം വർധിപ്പിച്ച് കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തിൽ മുൻപിൽ തിരുവനന്തപുരമാണ്-281.12 കോടിരൂപ. യാത്രക്കാരുടെ എണ്ണത്തിൽ താനെ(മുംബൈ)യാണ് മുന്നിൽ. വർഷം 93.06 കോടിപ്പേരാണ് യാത്ര ചെയ്തത്.
മുംബൈ കല്യാൺ-83.79 കോടി യാത്രക്കാരുണ്ട്. ന്യൂഡൽഹി-39.36 കോടി യാത്രക്കാർ. തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും.
യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയർന്ന ഗ്രൂപ്പായ നോൺ സബ് അർബൻ ഗ്രൂപ്പ്-ഒന്നിൽ (എൻ.എസ്.ജി.-1) ഇന്ത്യയിൽ 28 സ്റ്റേഷനുകളാണുള്ളത്.
ഏറ്റവും കൂടുതൽ മുംബൈ ഉൾപ്പെടുന്ന മധ്യ റെയിൽവേയാണ്-എട്ട് സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയിൽ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോർ, താംബരം). കേരളത്തിലില്ല.
2017-2018-ൽ എൻ.എസ്.ജി.-2-ലുണ്ടായിരുന്ന ആറു സ്റ്റേഷനുകൾ ഉയർന്ന് ഒന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: