ഗയ ; പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നേഴ്സ് . ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറും സഹായികളും മദ്യലഹരിയിൽ നഴ്സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
അക്രമികളിൽ ഒരാൾ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ കൂടിയായ ഡോക്ടറാണെന്നും നഴ്സ് ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികളായ ആവദേഷും സുനിലും പിന്തുടർന്നെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.
ഡോക്ടർ സഞ്ജയ് കുമാറിനെയും സഹായികളായ സുനിൽ കുമാർ ഗുപ്ത, ആവദേഷ് കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: