ഹൈദരാബാദ് ; ഗണേശ വിഗ്രഹ നിമ്മജ്ജനവുമായി ബന്ധപ്പെട്ട് മദ്യവിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തി ഹൈദരാബാദ് പോലീസ് .ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 17 രാവിലെ 6 മുതൽ 18 വൈകുന്നേരം 6:00 വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടാൻ ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദ് ഉത്തരവിട്ടിരിക്കുന്നത് .
1968ലെ തെലങ്കാന എക്സൈസ് ആക്ട് സെക്ഷൻ 20 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ ഹൈദരാബാദ് നഗരത്തിലെ എൽ ആൻഡ് ഒ പോലീസ് സ്റ്റേഷനുകളിലെ എല്ലാ എസ്എച്ച്ഒമാർക്കും അഡീഷണൽ ഇൻസ്പെക്ടർമാർക്കും അധികാരമുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: