കൊച്ചി: ഇൻഡിഗോ ബഹിഷ്കരണം തൽക്കാലം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇ.പിക്ക് വീണ്ടും ഇൻഡിഗോയിൽ യാത്ര ചെയ്യേണ്ടി വന്നത്. ഇന്നലെ രാത്രി 10.35ന് കരിപ്പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിയിലേക്ക് തിരിച്ചത്.
അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും ഇപി പ്രതികരിച്ചു.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്കരിച്ചത്. 2022 ജൂണ്‍ 13 നാണ് ബഹിഷ്കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: