ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വിവാദമാക്കുകയാണ് പ്രതിപക്ഷം. ജനങ്ങളുടെ മനസ്സില്‍ നീതിന്യായ വ്യവസ്ഥിതിയിലെ പക്ഷപാതരാഹിത്യത്തെക്കുറിച്ച് സംശയം ഉയരാന്‍ ഇതു കാരണമാകുമെന്നാണ് പ്രതിപക്ഷ ആരോപണം. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ തുടങ്ങി ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി സഞ്ജയ് റൗട്ട് വരെയുള്ള നേതാക്കള്‍ ഭരണഘടനയുടെ സംരക്ഷകന്‍ രാഷ്ട്രീയ നേതാക്കളെ കാണുന്നതു ജനത്തിനുള്ളില്‍ സംശയമുയാരാന് കാരണമാകുമെന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുന്നു.
പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 2009 ല്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വീട്ടില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് പങ്കെടുത്തപ്പോള്‍ എടുത്തചിത്രം..ഇതേ വിരുന്നില്‍ എല്‍ കെ അദ്വാനി, ലാലുപ്രസാദ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ രാഷ്ട്രീയനേതാക്കളും. സൗദി, പാക്കിസ്ഥാന് സ്ഥാനപതിമാരും പങ്കെടുത്തിരുന്നു.
ഗണപതി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നായിരുന്നു ബിജെപിയുടെ മറുപടി. ചന്ദ്രചൂഡിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ഗണപതി പൂജയിലാണു പ്രധാനമന്ത്രി മോദിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു. പരമ്പരാഗത വസ്ത്രത്തില്‍ പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിക്കുന്ന ചന്ദ്രചൂഡിന്റെയും അദ്ദേഹത്തിന്റെ ഭാര്യ കല്പനാ ദാസിന്റെന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: