അനന്തപുര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യ സിക്ക് മികച്ച തുടക്കം. ആദ്യദിനമായ ഇന്നലെ മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ സി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് എടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്റെ സെഞ്ചുറിയാണ് ഇന്ത്യ സിയ്‌ക്ക് ഗുണമായത്. താരം 111 റണ്‍സെടുത്തപ്പോള്‍ 78 റണ്‍സുമായി ബാബാ ഇന്ദ്രജിത്ത് മികച്ചു നിന്നു.
മറ്റൊരു മത്സരത്തില്‍ ഇന്ത്യ എ ആദ്യദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. 88 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷംസ് മുലാനിയുടെയും അര്‍ദ്ധ സെഞ്ചുറി നേടിയ തനുഷ് കോട്ടിയാനും(53) ആണ് ഇന്ത്യ എയ്‌ക്ക് ആശ്വാസമായത്.
ടോസ് നേടിയ ഇന്ത്യ ഡി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ ഡിയ്‌ക്കുവേണ്ടി ഹര്‍ഷിത് റാണ, വിദ്വാത് കാവേരപ്പ, അര്‍ഷദ്വീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക