തൃശ്ശൂർ: ശ്രീകേരളവർമ കോളേജിൽ വിദ്യാർഥിനിയെ എസ്.എഫ്.ഐ. നേതാവായ സഹപാഠി സനേഷ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കോളേജ് മാനേജ്മെന്റ് അന്വേഷണം തുടങ്ങി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരം ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ ആണ് അന്വേഷണമാരംഭിച്ചത്.
2023 മെയ് 23-നാണ് കോളേജിലെ ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ സനേഷ് പീഡിപ്പിച്ചത്. ഓഗസ്റ്റ് 12-നാണ് പെൺകുട്ടി വെസ്റ്റ് പോലീസിൽ പരാതി നൽകിയതും പിന്നാലെ അറസ്റ്റ് ചെയ്തതും. പീഡനത്തിനിരയായ വിദ്യാർത്ഥിനി പഠനം നിർത്തിപ്പോയിരുന്നു. പിന്നാലെ എസ്എഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് മാനേജ്‌മെന്റിനെ അറിയിക്കാത്തതിന് കോളേജ് പ്രിന്സിപ്പലിനോട് വിശദീകരണം ചോദിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. കോളേജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സെക്രട്ടറി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: