കൊച്ചി: തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി. സിനിമയില്‍ തന്നെയുള്ളവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. വിഷയത്തില്‍ നടപടി തേടി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിന്‍ പോളി പരാതി നല്കി. ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷാണ് പ്രത്യേക അന്വേഷണസംഘ തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാര്ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഏറ്റവും അവസാനമാണ് നിവിന്‍ പോളിക്കെതിരായ പരാതി വരുന്നത്. നേര്യമംഗലം സ്വദേശിനി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സംഭവം വലിയ വാര്‍ത്തയായി. പിന്നാലെ തന്നെ നടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അറിയിച്ച് നിവിന്‍ പോളി നേരിട്ട് രംഗത്തെത്തിയിരുന്നു. അവസരം വാഗ്ദാനം ചെയ്ത് ദുബായിയിലെ മുറിയില്‍ വച്ച് ആറ് പേരടങ്ങുന്ന സംഘം പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. സംഭവത്തില്‍ ശക്തമായ നിയമനടപടിയുമായി നിവിന്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ തന്നെ പരാതി വ്യാജമാണെന്ന് പറഞ്ഞ് തെളിവുകളുമായി വിനീത് ശ്രീനിവാസന്, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ യുവതിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അതേസമയം തനിക്കുണ്ടായ മാനക്കേട് വലുതാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നിവിന്റെ ആവശ്യം. നടി തന്നെ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. എന്നാലും താന്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: