നെയ്മര്‍ ജൂനിയര്‍, കുട്ടീഞ്ഞോ, തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ദീര്‍ഘകാലമായി കളത്തിന് പുറത്താണ്. മുന്‍തലമുറയിലെ കണ്ണിയായി ഇന്നലെ കളത്തിലുണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ അല്ലിസന് ബെക്കര്‍ മാത്രം.
ബാക്കിയുള്ള താരങ്ങളുടെ നിര കേട്ടാല്‍ ഞെട്ടും. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാറേസ്, വെസ്റ്റ്ഹാം യുണൈറ്റഡ് പ്ലേമേക്കര്‍ ലുക്കാസ് പക്വേറ്റ പിന്നെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിന്റെ വിലപ്പെട്ട ആക്രമണന നിര റോഡ്രിഗോ-എന്‍ഡ്രിക്-വിനീഷ്യസ് ജൂനിയര്‍. ഇങ്ങനെയുള്ള ടീം ആണ് ഇന്നലെ പരാഗ്വേയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റത്.
മത്സരശേഷം വിനീഷ്യസ് ബ്രസീലിയന്‍ ചാനല്‍ ഗ്ലോബോയ്ക്ക് അനുവദിച്ച ഹ്രസ്വ അഭിമുഖത്തില്‍ പറഞ്ഞു- ടീം വല്ലാത്ത ബുദ്ധിമുട്ടിലാണ്, ഏറെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, പുരോഗമിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലായി റയലിന്റെ അഭിവാജ്യ ഘടകമായ വിനീഷ്യസ് ഓരോ സീസണിലും ശരാശരി 20 ഗോള്‍ വീതം ക്ലബ്ബിനായി നേടും. എന്നാല്‍ കരിയറില്‍ ഇതേവരെ ബ്രസീല്‍ കുപ്പായത്തില്‍ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി, ആകെ ഗോള്‍ നേട്ടം വെറും അഞ്ച് മാത്രം. രാജ്യത്തിന് വേണ്ടി പ്രകടനം പുറത്തെടുക്കാനാവാത്തത് ആത്മവിശ്വാസ കുറവാണെന്ന് താരം തുറന്നു സമ്മതിച്ചു. മറ്റൊരു ബ്രീസിലിയന് താരം മാര്‍ക്വിഞ്ഞോസും തുറന്നുപറഞ്ഞത് ടീമിലെ പ്രതിഭയറ്റ കൂട്ടങ്ങള്‍ക്ക് കൈമോശം വന്ന ആത്മവിശ്വാസമില്ലായ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: