സൂററ്റ് : ഗുജറാത്തിലെ സയ്യിദ്പുരയിൽ ഗണേശ മണ്ഡപത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറിന് പിന്നിൽ പ്രായപൂർത്തിയാകാത്ത മുസ്ലീം യുവാക്കളുടെ സംഘമാണെന്നാണ് വെളിപ്പെടുത്തൽ. ദിവസേന 10 ഗണേഷ് പന്തലുകൾ ആക്രമിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. സെപ്റ്റംബർ 8 ന് പ്രായപൂർത്തിയാകാത്ത 6 പേർ അടങ്ങുന്ന സംഘം ‘വരിയാലി ചാ രാജ’ ഗണേശ പ്രതിമയ്ക്ക് നേരെ കല്ലെറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത ദിവസമാണ് ഇവർ, സയ്യിദ്പുര ഗണേഷ് പന്തൽ ആക്രമിച്ചത്.
റിക്ഷയിൽ എത്തിയാണ് ഇവർ ഗണപതി പന്തലിന് നേരെ കല്ലെറിഞ്ഞത്. സംഘത്തിലെ പ്രധാനി കഴിഞ്ഞ മൂന്ന് മാസമായി മദ്രസ പരിശീലനം നേടിയിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പന്തലിന് നേരെ കല്ലേറ് നടത്താൻ പ്രായപൂർത്തിയാകാത്തവരോട് ആരാണ് ആവശ്യപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഉൾപ്പെട്ട മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സയ്യിദ്പുരയിൽ നിന്നുള്ള മുസ്ലീം നേതാക്കളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളായവർ പള്ളിയിൽ നിന്ന് ഭക്ഷണവും മറ്റ് സാധനങ്ങളും ശേഖരിക്കുകയും തുടർന്ന് വരിയാലിയിലെ ഗണേഷ് പന്തലിന് നേരെ കല്ലേറ് നടത്തുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗണേശ വിഗ്രഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് പോലീസ് ലാത്തി ചാർജ് നടത്തി. മുസ്ലീം പള്ളിക്ക് സമീപമുള്ള നാല് വീടുകൾക്ക് നേരെയും, പോലീസിനും നേരെ തുടർച്ചയായി കല്ലേറുണ്ടായി. കല്ലേറിൽ ഡിസിപി ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: