Kerala

കണ്ണൂരിൽ ക്ഷേത്ര കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി സമ്മേളനം, തടഞ്ഞ് ഹിന്ദു ഐക്യവേദി പ്രവർത്തകർ

Published by

കണ്ണൂർ: കണ്ണൂർ, തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി. മലബാർ‌ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്രം. ഇവിടെയാണ് സിപിഎം കമ്മറ്റി സമ്മേളനം നടത്തിയത്.

ഇത് ചോദ്യം ചെയ്താണ് പ്രവർത്തകർ ഇവിടേക്ക് എത്തിയത്. പിന്നാലെ തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ സമ്മേളനം സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റി. ക്ഷേത്ര പരിസരം രാഷ്‌ട്രീയത്തിന് വേണ്ടി ദുരുപയോഗിക്കുന്നുവെന്ന വിമർശനമാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്.

അതേസമയം, ആർഎസ്എസ് അപവാദപ്രചാരണം നടത്തുന്നുവെന്നാണ് സിപിഐഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ വാദം.. കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയിട്ടില്ലെന്ന് ലോക്കൽ കമ്മിറ്റി വിശദീകരിച്ചു. ആളുകൾ ഉണ്ടായിരുന്നു എന്നാൽ സമ്മേളനത്തിന്റെ ഭാ​ഗമായുള്ള ഒരുക്കത്തിനായാണ് കെട്ടിടത്തിലേക്ക് പോയതെന്ന് ലോക്കൽ കമ്മിറ്റി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by