ജമ്മു :മയക്കുമരുന്ന്-തീവ്രവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പുതിയ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇഡി അറിയിച്ചു. നിരോധിത ഭീകരസംഘടനയായ ഹിസ്ബ്-ഉൽ-മുജാഹിദ്ദീന്റെ ധനസഹായത്തോടെയാണ് ഈ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ലഡ്ഡി റമിനെ ജമ്മുവിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രത്യേക കോടതിയിൽ ഹാജരാക്കി നാല് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ അയച്ചതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഈ കേസിൽ മറ്റ് രണ്ട് പേരായ അർഷാദ് അഹമ്മദ് അല്ലായി, ഫയാസ് അഹമ്മദ് ദാർ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2019ൽ പ്രതികൾക്കെതിരെ ജമ്മു-കശ്മീർ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അതേ സമയം ഈ അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് കള്ളക്കടത്തും തീവ്രവാദവുമായുള്ള ഒരു കൂട്ടുകെട്ടിന്റെ ശൃംഖല കണ്ടെത്തിയെന്ന് ഇഡി പറഞ്ഞു. നാർക്കോ-ഭീകര ബന്ധത്തിലെ പ്രധാന വ്യക്തിയെന്ന നിലയിൽ ലഡ്ഡി, അർഷാദ് അഹമ്മദ് അല്ലായിയിൽ നിന്ന് അതിർത്തി വഴി കള്ളക്കടത്ത് മയക്കുമരുന്ന് സ്വീകരിക്കുകയും പഞ്ചാബിലും ജമ്മു കശ്മീരിലും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തുവെന്ന് ഇഡി പറഞ്ഞു.
അർഷാദ് അഹമ്മദ് അല്ലായിക്ക് ബാങ്ക് ഇടപാടുകൾ വഴി അനധികൃത ഫണ്ട് രൂപത്തിലുള്ള കുറ്റകൃത്യത്തിന്റെ വരുമാനം ലഡ്ഡി അയച്ചുനൽകിയെന്നും ഏജൻസി വ്യക്തമാക്കി. കൂടാതെ ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുള്ള ഭീകരരുടെ കൈകളിലേക്ക് ഫണ്ട് എത്തിച്ചത് ഭീകരപ്രവർത്തനങ്ങളുടെ ലക്ഷ്യത്തിന് വേണ്ടിയാണെന്ന് അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
ബാങ്ക് അക്കൗണ്ടുകളുടെ ട്രാൻസാക്ഷൻ പ്രൊഫൈലിങ്ങിൽ മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച വൻതോതിലുള്ള പണം നിക്ഷേപം കണ്ടെത്തി. അൽത്താഫ് ഹാഫിസ് എന്ന മതാധ്യാപകൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള കൈയ്യാളൻമാരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തുന്നതിൽ പ്രവർത്തിച്ചുവെന്നും ഏജൻസി പറഞ്ഞു.
ലഡ്ഡിക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും ഫണ്ട് സ്വീകരിക്കുന്നതിനും ഒരു സഹായി എന്ന നിലയിൽ അനന്ത്നാഗിലെ ബിജ്ബെഹറ എന്നയാൾ ഉത്തരവാദിയായിരുന്നു. ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിറ്റ വരുമാനം ലഡ്ഡി, അർഷാദിന് അയച്ചു. ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഹിസ്ബുൾ മുജാഹിദ്ദീന്റെ മുൻ തീവ്രവാദികളായ ലത്തീഫ് ദാറിനും ഷാഫി ഭട്ടിനും വിതരണം ചെയ്തു.
ഈ പ്രതികളെല്ലാം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നവരാണെന്നും ഇഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: