ന്യൂദല്‍ഹി: വിദ്യാര്‍ത്ഥിനികളില്‍ സംരംഭകത്വ നൈപുണ്യം വളര്‍ത്തിയെടുക്കുന്നത് രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എബിവിപിയും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനും ചേര്‍ന്ന് ഹിന്ദു കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ വര്‍ഷവും സ്വയംസിദ്ധ സംഘടിപ്പിക്കുന്ന എബിവിപിയെയും ഡിയുഎസ്യുവിനെയും അഭിനന്ദിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിക്ക് പിന്തുണ അറിയിക്കുന്നതായും സ്മൃതി ഇറാനി അറിയിച്ചു.
സ്മൃതി ഇറാനിയെ ആവേശത്തോടെയാണ് ഡിയുഎസ്യുവിലെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ചടങ്ങിന് ശേഷം സ്മൃതി ഇറാനിക്കൊപ്പം ചിത്രങ്ങളെടുക്കാനും വലിയ തിരക്കായിരുന്നു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. സംരംഭക റിതിക ജതിന് അഹൂജ, എബിവിപി ദേശീയ വനിതാ കോര്‍ഡിനേറ്റര്‍ മനു ശര്‍മ കടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, ഡിയുഎസ്യു പ്രസിഡന്റ് തുഷാര്‍ ദേധ, ഡിയുഎസ്യു സെക്രട്ടറി അപ്രജിത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: