ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഐ4സി ആദ്യ സ്ഥാപക ദിനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രധാന സംരംഭങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു . സൈബര്‍ ഫ്രോഡ് മിറ്റിഗേഷന്‍ സെന്റര്‍ (സിഎഫ്എംസി) രാഷ്ട്രത്തിന് സമര്‍പ്പിച്ച ആഭ്യന്തരമന്ത്രി, സമന്വയ് പ്ലാറ്റ്ഫോം ( സൈബര്‍ െ്രെകം അന്വേഷണങ്ങള്‍ക്കുള്ള സംയുക്ത സംവിധാനം ) ആരംഭിക്കുകയും ചെയ്തു. ‘സൈബര്‍ കമാന്‍ഡോസ്’ പ്രോഗ്രാമും സസ്പെക്റ്റ് രജിസ്ട്രിയും അമിത് ഷാ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രത്യേക താല്പര്യ പ്രകാരം ‘സേഫ് സൈബര്‍ സ്പേസ്’ കാമ്പെയ്നിന് കീഴില്‍ 2015 ലാണ് ഐ4സി സ്ഥാപിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സൈബര്‍ രംഗത്തെ ബന്ധപ്പെട്ട പങ്കാളികളുമായി ബോധവല്‍ക്കരണവും ഏകോപനവും തുടരാന്‍ അദ്ദേഹം ഐ4സി യോട് ആവശ്യപ്പെട്ടു.
ദേശീയ തലത്തില്‍ ഒരു സസ്പെക്റ്റ് രജിസ്ട്രി സൃഷ്ടിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഒരു പൊതു പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ െ്രെകം ഹെല്‍പ്പ് ലൈന്‍ 1930 നെ കുറിച്ചും ക4ഇ യുടെ മറ്റ് പ്ലാറ്റ്ഫോമുകളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ടെലികോം കമ്പനികള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പോലീസ് എന്നിവയെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരിക എന്ന ആശയത്തോടെയാണ് സിഎഫ്എംസി ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രധാന വേദിയായി ഇത് മാറുമെന്നും അമിത് ഷാ പറഞ്ഞു. വ്യത്യസ്ത ഡാറ്റ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികളുടെ പ്രവര്‍ത്തനരീതി (എംഒ) തിരിച്ചറിയാനും അത് തടയാനും സിഎഫ്എംസി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കമാന്‍ഡോ പ്രോഗ്രാമിന് കീഴില്‍ 5 വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം സൈബര്‍ കമാന്‍ഡോകളെ തയ്യാറാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
ഡാറ്റാധിഷ്ഠിത സമീപനത്തോടെയാണ് സമന്വയ് പ്ലാറ്റ്ഫോം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പങ്കിട്ട ഡാറ്റാ ശേഖരം സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തെ തന്നെ ആദ്യ ശ്രമമാണിതെന്നും അമിത് ഷാ പറഞ്ഞു.
ക4ഇ ഇതുവരെ 600ലധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വെബ്സൈറ്റുകള്‍, സമൂഹമാധ്യമ പേജുകള്‍, മൊബൈല്‍ ആപ്പുകള്‍, സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന അക്കൗണ്ടുകള്‍ എന്നിവ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ക4ഇയുടെ കീഴില്‍ ഡല്‍ഹിയില്‍ ദേശീയ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 1100ലധികം ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ ഫോറന്‍സിക്സില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഈ അഭിലാഷ പദ്ധതിയെ കുറിച്ച് ജില്ലകളില്‍ കൂടുതല്‍ പ്രചാരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. സൈബര്‍ ദോസ്തിന്റെ കീഴില്‍ വിവിധ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ ക4ഇ ഫലപ്രദമായ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: