ന്യൂഡൽഹി : രാജ്യത്തെ ഉൽപ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി വഴി ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ. താമസിയാതെ ആപ്പിൾ ഐഫോൺ 16 രാജ്യത്ത് നിർമ്മിക്കപ്പെടുമെന്നാണ് സൂചന . ഇത് രാജ്യത്തെ നിർമ്മാണ മേഖലയെ പൂർണ്ണമായും മാറ്റും.
നേരത്തെ ഐഫോൺ 14, 15 സീരീസ് ഫോണുകളും ഇന്ത്യയിൽ നിർമിച്ചിരുന്നു. ആപ്പിൾ ഐഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതോടെ ലോകത്തിലെ പല വൻകിട കമ്പനികൾക്കും ഇന്ത്യയിൽ അവരുടെ നിർമ്മാണം ആരംഭിക്കാനുള്ള വാതിലുകൾ തുറന്നിരിക്കുകയാണ് . ഇന്ത്യയിൽ നിക്ഷേപിക്കുന്ന കാര്യത്തിലുള്ള കമ്പനികളുടെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട് . ചൈനയെ ആശ്രയിക്കുന്നത് കുറച്ചതിനാൽ ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ ഗുണം ആപ്പിളിനും ലഭിച്ചു.
ഇന്ത്യ നിലവിൽ ഇലക്ട്രോണിക്സ് വൻതോതിൽ കയറ്റുമതി ചെയ്യുന്നു. ഇതിലും മൊബൈൽ ഫോൺ സെഗ്‌മെൻ്റിലാണ് പരമാവധി വളർച്ച രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2.2 ബില്യൺ ഡോളറായിരുന്നു, ഇത് 2023-24 ൽ 5.7 ബില്യൺ ഡോളറായി ഉയർന്നു. 2023-24ൽ ലോകത്ത് വിറ്റഴിക്കുന്ന ഐഫോണുകളുടെ 14 ശതമാനവും ഇന്ത്യയിൽ നിന്നാണ് . ഇതുമൂലം ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയുടെ ആഗോള റാങ്കിംഗ് നാലാം സ്ഥാനത്തേക്ക് ഉയർന്നു.
പുതിയ ഐഫോൺ പുറത്തിറക്കുന്നതോടെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 സീരീസ് ഫോണുകൾ ലോകമെമ്പാടും വിൽപ്പനയ്‌ക്ക് ലഭ്യമാകുന്നത് ഇതാദ്യമാണ്. ഐഫോൺ 16 സീരീസ് ഫോക്‌സ്‌കോൺ ഇന്ത്യയിൽ ഐഫോൺ 16 സീരീസ് ഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ അല്പ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ ലഭ്യമാകും.
ജെപി മോർഗൻ റിപ്പോർട്ട് അനുസരിച്ച്, 2025 ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ലോകത്ത് ഐഫോൺ നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലും മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: