കോഴിക്കോട്: നാദാപുരത്ത് വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുളിക്കൂല്‍ സ്വദേശി ജാഫര്‍ ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തില്‍ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടന്‍ തന്നെ ജാഫറിനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: