ന്യൂദൽഹി: രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. വിദേശത്ത് രാജ്യത്തിനെതിരെ സംസാരിച്ച് ബിജെപിയെയും ആർഎസ്എസിനെയും അധിക്ഷേപിച്ചും തന്റെ പക്വതയില്ലായ്‌മ വീണ്ടും രാഹുൽ പ്രകടമാക്കിയെന്ന് അദ്ദേഹം തുറന്നടിച്ചു. ന്യൂദൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും വിദേശത്ത് പോകുമ്പോൾ ഇന്ത്യയ്‌ക്കും ബിജെപിക്കും ആർഎസ്എസിനുമെതിരെ സംസാരിക്കുന്ന ശീലം അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുനിൽക്കില്ലെന്നും റിജു പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനും ബിജെപിയെയും ആർഎസ്എസിനെയും എല്ലാ ദേശീയ സംഘടനകളെയും ദുരുപയോഗം ചെയ്യാനും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ആഗ്രഹിക്കുന്നുവെന്ന് റിജിജു ആരോപിച്ചു. സുപ്രീം കോടതിയെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനു പുറമെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെയും നമ്മുടെ ആചാരങ്ങൾക്കെതിരെയും വിദേശത്തേക്ക് പോകുന്ന ജനാധിപത്യ മാനദണ്ഡങ്ങൾക്കെതിരെയും രാഹുൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരാണ് രാഹുലിനെയും പരിവാരങ്ങളെയും യുകെയിലേക്കും യുഎസിലേക്കും മറ്റിടങ്ങളിലേക്കും ക്ഷണിക്കുന്നതെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട് അവരുടെ ഉദ്ദേശം വളരെ വ്യക്തമാണെന്നും റിജിജു കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ്യത്തെയും ആർഎസ്എസിനെയും പ്രധാനമന്ത്രിയെയും അവഹേളിച്ച് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: