Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഢാലോചന; ട്രെയിന്‍ ജിഹാദിനെതിരെ സര്‍ക്കാരും ജനങ്ങളും ജാഗ്രത പാലിച്ച് അക്രമികളെ പിടികൂടണമെന്ന് അര്‍ണബ് ഗോസ്വാമി

ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 12:15 am IST
in India
റെയില്‍ പാളത്തില്‍ നിന്നും കണ്ടെടുത്ത എല്‍പിജി സിലിണ്ടര്‍ (ഇടത്ത്) റെയില്‍പാളത്തില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി വെച്ച പലഹാരബോക്സ് കണ്ടെത്തി (വലത്ത്)

റെയില്‍ പാളത്തില്‍ നിന്നും കണ്ടെടുത്ത എല്‍പിജി സിലിണ്ടര്‍ (ഇടത്ത്) റെയില്‍പാളത്തില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി വെച്ച പലഹാരബോക്സ് കണ്ടെത്തി (വലത്ത്)

ന്യൂദല്‍ഹി: ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമി പറഞ്ഞു. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നും അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല‍്കുന്നു.

ഇന്ത്യയില്‍ ഓരോ ദിവസവും ഏകദേശം 2.4 കോടി ജനങ്ങളും റെയില്‍വേയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരു മാസം 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ട്രെയിനപടകങ്ങള്‍ വരുത്തിവെയ്‌ക്കുന്ന ദുരന്തം വ്യാപകമാണ്. അതുകൊണ്ടാണ് ജനങ്ങള്‍ തന്നെ പാളങ്ങളിലും ശ്രദ്ധവെയ്‌ക്കണമെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നത്.

കാളിന്ദി എക്സ്പ്രസ് പാളം തെറ്റേണ്ടതായിരുന്നു
കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസ് പാളം തെറ്റലിന്റെ വക്കിലായിരുന്നുവെന്നും നേരിയ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വലിയൊരു ദുരന്തം ഒഴിവായി. കാണ്‍പൂരില്‍ വെച്ചാണ് കാളിന്ദി എക്സ് പ്രസ് പാളം തെറ്റി വലിയൊരു അപകടം സംഭവിക്കേണ്ടിയിരുന്നത്. 1500 പേരോളം തീവണ്ടിയില്‍ ഉണ്ടായിരുന്നു. അപകടം സംഭവിച്ചിരുന്നെങ്കില്‍ അത് വലിയൊരു ദുരന്തമാകുമെന്ന് മാത്രമല്ല, യോഗി സര്‍ക്കാരിനും മോദി സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേ മന്ത്രിയ്‌ക്കും തീരാക്കളങ്കമായി മാറുമായിരുന്നു.

ട്രെയിനപകടം എന്നത് അറിയാതെ സംഭവിക്കേണ്ടത്, പക്ഷെ ഇത്….
ട്രെയിനപകടം എന്നത് അറിയാതെ സംഭവിക്കുന്ന ഒന്നാണെന്നും ഇത് അറിഞ്ഞുകൊണ്ടുള്ള അപകടം വരുത്തിവെയ്‌ക്കലാണെന്നും അര്‍ണാബ് പറയുന്നു. കാളിന്ദി എക്സ് പ്രസിനെ പാളം തെറ്റിച്ച് വന്‍ അപകടമുണ്ടാക്കാനായി പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി സ്ഥാപിച്ചിരുന്നു. ട്രെയിന്‍ സിലിണ്ടറിലൂടെ കയറിയിറങ്ങുമ്പോള്‍ കുപ്പിപൊട്ടിത്തെറിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ പാളം തെറ്റിക്കുന്നതോടൊപ്പം തീപ്പിടിത്തം ഉണ്ടാക്കുകയും ലക്ഷ്യമായിരുന്നു.

ഇതുപോലെ റെയില്‍പാളത്തില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയെന്നും മറ്റൊരു കേസില്‍ സ്ഫോടനകവസ്തുക്കള്‍ നിറച്ച പലഹാരബോക്സ് കണ്ടെത്തിയെന്നും അര്‍ണാബ് ഉദാഹരണങ്ങള്‍ നിരത്തുന്നു.

യുപിയിലെ റെയില്‍ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി

30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.
ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും കൊടുംഭീകരനായ ഫര്‍ഹത്തുള്ള ഘോരി ആണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.

യുപിയില്‍ കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളംതെറ്റിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഏതാനും ദിവസം മുന്‍പ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള അട്ടിമറിപ്രവര്‍ത്തനം നടന്നിരുന്നു. അതുവഴി കടന്നുവരുന്ന കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തില്‍ ഒരു കൂറ്റന്‍ മരത്തടി കൊണ്ടിട്ടത്. എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്ത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. കുടിച്ചു ലക്കുകെട്ട രണ്ട് യുവാക്കളാണ് മരത്തടി ട്രാക്കില്‍ കൊണ്ടുവന്നിട്ടതെന്ന് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറയുന്നത്. ഒരു കര്‍ഷകനേതാവിന്റെ മകനായ ദിയോ സിങ്ങും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മോഹന്‍കുമാറിനെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 327(1) വകുപ്പു പ്രകാരവും 1989ലെ റെയില്‍വേ നിയമത്തിലെ 150ാം സെക്ഷന്‍ പ്രകാരവും കേസെടുത്തു. ഇരുവരെയും ജയിലില്‍ അയച്ചു. മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാക്കല്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഏകദേശം. 30 കിലോഗ്രാം ഭാരമുള്ള മരത്തടിക്ക് 1.37 മീറ്റര്‍ നീളം 20 സെന്‍റിമീറ്റര്‍ വീതിയുമുണ്ട്.

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടന്നതായി അശ്വിനി വൈഷ്ണവ്

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഈയിടെ ശ്രമം നടന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ വെളിപ്പെടുത്തിയിരുന്നു. വാരണസിയ്‌ക്കും അംദാബാദിനും ഇടയില്‍ പാളത്തില്‍ കട്ടികൂടിയ ഒരു വസ്തുവില്‍ സബര്‍മതി എക്സ് പ്രസ് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അശ്വിനിവൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ഇടിയുടെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഭാഗ്യത്തിന് ആളപായം സംഭവിച്ചില്ലെന്ന് മാത്രം. ഇന്‍റലിജന്‍സ് ബ്യൂറോയും യുപി പൊലീസും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

വന്ദേഭാരതിനെ പാളം തെറ്റിക്കാനും ശ്രമം

കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചന രാജസ്ഥാനിലെ പാലിയില്‍ നടന്നിരുന്നു. വന്ദേഭാരത് ഓടുന്ന ട്രാക്കില്‍ നിന്നും പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയൊരു സിമന്‍റ് സ്ലാബാണ് കണ്ടെത്തിയത്. വന്ദേഭാരതിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയ സിമന്‍റ് സ്ലാബില്‍ വന്ദേഭാരതിന്റെ എഞ്ചിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം എട്ട് മിനിറ്റോളമാണ് മുന്നോട്ട് നീങ്ങാനാകാതെ ഇടിച്ചുനിന്നശേഷമാണ് ട്രെയിന്‍ നിന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.

 

Tags: VandeBharatderailmenttrainjihadArnabGoswamiKalindiExpressTrainderailmentconspiracySabarmatitrain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷമ മുഹമ്മദ് ആക്രമിക്കേണ്ടത് രോഹിത് ശര്‍മ്മയെയല്ല, അവരുടെ രാഷ്‌ട്രീയ യജമാനനായ രാഹുല്‍ ഗാന്ധിയെയാണ്: അര്‍ണാബ് ഗോസ്വാമി

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചും ഒരു യുവാവ് ട്രെയിനിന്‍റെ ചില്ല് പൊട്ടിക്കുന്നതിന്‍റെ വീഡിയോ ചിത്രം (നടുവില്‍) ട്രെയിനിന്‍റെ ഉടഞ്ഞ ചില്ല് (വലത്ത്)
India

ബീഹാറില്‍ മഹാകുംഭമേളയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുടച്ചു; റെയില്‍വേ പൊലീസ് രണ്ട് നേപ്പാളി അക്രമികളെ അറസ്റ്റ് ചെയ്തു

India

ദൽഹി സംഭവത്തിന് ശേഷം യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ കർശന സുരക്ഷ : പല ജില്ലകളിലും ജാഗ്രത വർദ്ധിപ്പിച്ചു

ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
India

ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി ജോര്‍ജ്ജ് സോറോസിന്റെ മകന്‍ എത്തി; ഇന്ത്യ പേടിക്കണമെന്ന് മുന്നറിയിപ്പ്

അര്‍ണബ് ഗോസ്വാമി(ഇടത്ത്) രാഹുല്‍ ഗാന്ധി (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണം; ഉണ്ടാകാം ബംഗ്ലാദേശ് മോഡല്‍ കലാപം ഇന്ത്യയിലും: താക്കീത് നല്‍കി അര്‍ണബ് ഗോസ്വാമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.