ആലപ്പുഴ: തൃശൂരിലെ ബിജെപിയുടെ വിജയം പൂരം കലക്കി നേടിയതാണെന്ന വി.ഡി സതീശന്റെ പ്രസ്താവന ജനാധിപത്യ വിശ്വാസികളെ അപമാനിക്കലാണെന്ന് ബിജെപി ദക്ഷിണ മേഖല അദ്ധ്യക്ഷന്‍ കെ.സോമന് പറഞ്ഞു. സതീശന് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്നത് മത ഭീകരവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മില്‍ ജി.സുധാകരന് ഒരു നീതി പി.വി. അന്‍വറിന് വേറൊരു നീതി എന്ന സ്ഥിതിയാണുള്ളത്. ഇത് സിപിഎമ്മിന്റെ അപചയത്തെ ആണ് കാണിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കു ന്ന കാര്‍ഷിക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണ്, ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് കര്‍ഷകമോര്‍ച്ച നേതൃത്വം നല്‍കും. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡ ന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി.
ബിജെപി ജില്ലാപ്രസിഡന്റ് എം. വി.ഗോപകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറി അരുണ്അനിരുദ്ധന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കല്‍, ജനറല്‍സെക്രട്ടറിമാരായ പെരുമ്പളം ജയകുമാര്‍ അരുണ്‍.എസ്.കുമാര്‍, ജില്ലാഭാരവാഹികളായവി. ആര്.ബൈജു, കെ.മുരളീധരന്,എസ്.രമേശ് കുമാര്‍ എന്നിവര്പങ്കെടുത്ത് സംസാരിച്ചു. ജില്ലയില്പതിനയ്യായിരംകര്ഷകരെ ബിജെപി അംഗങ്ങള്‍ ആക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ശില്പശാല രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: