തൃശ്ശൂര്‍: പ്രതിപക്ഷനേതാവിന് ആര്‍ എസ് എസിനെ എന്നു മുതലാണ് അയിത്തമായി തുടങ്ങിയതെന്ന് ചോദിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ . ഗുരുജി ഗോള്‍വര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ച ആളാണ് വിഡി സതീശന്‍. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി.ഡി. സതീശന്‍ പങ്കെടുത്തെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അയോദ്ധ്യയില്‍ പ്രാണ പ്രതിഷ്ഠയ്‌ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് ആണ് ആദ്യം മാറിനിന്നത്.ഈ സതീശന്‍ ആണ് ആര്‍ എസ് എസിനെയും ബി ജെ പിയെയും ഹിന്ദു സ്‌നേഹം പഠിപ്പിക്കുന്നത്.പൂരം കലക്കിയതിനെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണം. ബിജപിയെയും സുരേഷ് ഗോപിയെയും പഴിചാരിയിട്ട് കാര്യമില്ല.തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് പിന്നിലുള്ള ഗൂഡാലോചനയ്‌ക്ക് പിന്നിലാരെന്ന് ജനങ്ങള്‍ക്കറിയാമെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മൂന്ന് പേര്‍ക്കേ കഴിയൂ. അതില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറയണം.
അല്ലെങ്കില്‍ എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് എഡിജിപി വ്യക്തമാക്കണം. അല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആര്‍എസ്എസ് നേതാവ് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: