കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 14 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ഒഡിഷ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയില്‍ നിന്ന് ടൂറിസ്റ്റ് ബസ്സിലും ട്രെയിനിലുമായി കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച രണ്ട് സംഘങ്ങളെയാണ് പിടികൂടിയത്. ഓണത്തിനു മുന്നോടിയായി പോലീസ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് വന്‍ ലഹരിവേട്ട നടത്തിയത്.
ഒഡിഷയില്‍ നിന്നും ടൂറിസ്റ്റ് ബസ്സിലും ട്രെയിനിലുമാണ് ലഹരിയെത്തിയത്. ആദ്യം പെരുമ്പാവൂരിലാണ് പതിനാലു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായത്. രാവിലെ ആറരയ്ക്ക് പെരുമ്പാവൂരെത്തിയ ബസിന്റെ ഡ്രൈവറും സഹായിയുമാണ് ഒന്‍പത് കിലോ കഞ്ചാവുമായി പിടിയിലാകുന്നത്. അതിഥി തൊഴിലാളികളുമായെത്തിയ ബസിന്റെ ലഗേജ് ബോക്സില്‍ ചെറു ബോക്സുകളിലായിട്ടായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. പ്രതിയായ ശ്യാംകുമാറിന്റെ പേരില്‍ 25 ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് കാലടി പൊലീസ് കാപ്പ ചുമത്തിയ പ്രതിയാണ് ശ്യാംകുമാര്‍.
കളമശേരിയില്‍ ട്രെയിനിറങ്ങി പഴങ്ങനാട് ഭാഗത്ത് കഞ്ചാവ് വില്‍പ്പനക്കായി നില്‍ക്കുമ്പോഴാണ് ഒഡിഷ സ്വദേശികളായ പവിത്ര പരസേത്തും ബിജയ് നായ്ക്കും പിടിയാലത്. ഇവരില്‍ നിന്നും പിടിച്ചെടുത്തത് അഞ്ച് കിലോ കഞ്ചാവ്. സൗത്ത് കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണിരുവരും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: