Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാടിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം: ഡോ. വി.എസ്. വിജയന്‍, പുനരധിവാസം അവിടെ വേണ്ട: ഡോ. വി. അമ്പിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 11:22 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിച്ച് ക്ഷണിച്ച് വരുത്തിയ ദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് ഗാഡ്ഗില്‍ കമ്മറ്റിയംഗം ഡോ. വി.എസ്. വിജയന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തമുണ്ടാകില്ലായിരുന്നു. ‘നേതി നേതി ലറ്റസ് ടാക്ക്’ ചര്‍ച്ച വേദി സംഘടിപ്പിച്ച പശ്ചിമഘട്ടത്തിന്റെ അവസ്ഥയും ഭാവിയും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി സമ്മര്‍ദങ്ങളെ അതിജീവിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അത് ഒരു വര്‍ഷം പൂഴ്‌ത്തിവച്ചുവെന്നും ഡോ. വി.എസ്. വിജയന്‍ പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളെ അതിലോലം, ലോലം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് അതിന്റെ എല്ലാ വശങ്ങളും സൂഷ്മമായി പഠിച്ചിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം മന്ത്രി ജയറാം രമേശും പിന്നീട് വന്ന മന്ത്രി ജയന്തി നടരാജനും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഡോ. മാധവ് ഗാഡ്ഗിലും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍കൂട്ടിപ്പറഞ്ഞതുപോലെ, അനധികൃത ഖനനത്തിന്റെയും വനനശീകരണത്തിന്റെയും അനന്തരഫലങ്ങളാണ്.

പശ്ചിമ ഘട്ടത്തിന്റെ 75 ശതമാനവും സംരക്ഷിക്കണമെന്ന് ഗാഡ്ഗില്‍ പറഞ്ഞപ്പോള്‍ തുടര്‍ന്ന് വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് 77 ശതമാനവും വികസനത്തിനായി നീക്കിവയ്‌ക്കണമെന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റിയില്‍ ഒരിടത്തും ജനങ്ങളെ ഒഴിവാക്കണമെന്നോ കൃഷി ചെയ്യരുതെന്നോ പറഞ്ഞിട്ടില്ല. കൃഷി ജൈവരീതിയില്‍ ആകണമെന്ന് നിബന്ധന മാത്രമാണുള്ളത്. പുതിയ കുടിയേറ്റക്കാരെ തടയണമെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഡോ. വിജയന്‍ പറഞ്ഞു.

വയനാട് ദുരന്തമുണ്ടായ മേഖലയില്‍ പുനരധിവാസം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേരള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. വി. അമ്പിളി പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള പ്രദേശമാണവിടം. മുന്‍കരുതല്‍ എന്ന നിലയില്‍ അവിടെ കെട്ടിടങ്ങള്‍ പണിയുന്നത് ഒഴിവാക്കണം. നദിയുടെ തീരത്തും മറ്റും അനധികൃത നിര്‍മാണം എങ്ങനെ വന്നു എന്നു ചിന്തിക്കണം. അത്തരം തെറ്റുകളുടെ മാപ്പുസാക്ഷികളായി പലരും ജീവിക്കുന്നു. ചിലര്‍ ലോകത്തോട് വിടപറഞ്ഞു. പ്രകൃതിയെ ശല്യപ്പെടുത്താതെ ജീവിക്കുക, പ്രകൃതിക്ക് അനുകൂലമായ കൃഷി ചെയ്യുക. ഇണങ്ങാത്ത മാറ്റം പ്രകൃതിയില്‍ വരുത്തിയാല്‍ ദുരന്തമായിരിക്കും ഫലം. ഡോ. വി. അമ്പിളി പറഞ്ഞു.

നമ്മുടെ ആഗ്രഹത്തിനായി സയന്‍സില്‍ വെളളം ചേര്‍ക്കുന്നതാണ്് പ്രശ്‌നം. വര്‍ക്കല ക്ലിഫിലെ മണ്ണിടിച്ചിലിനെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗനിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചിലരുടെ രാഷ്‌ട്രീയ താല്‍പര്യം പരിഗണിച്ച് അവഗണിച്ചു. പശ്ചിമഘട്ടത്തില്‍ കേരളത്തിലെ ആകെയുളള 18,000 ചതുരശ്ര കിലോമീറ്ററില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്. അത്തരം സ്ഥലത്ത് കടന്നുകയറുമ്പോള്‍ ഏറെ ശ്രദ്ധവേണം. ഡോ. വി. അമ്പിളി പറഞ്ഞു.

എസ്. ഗോപിനാഥ് ഐപിഎസ് അധ്യക്ഷനായിരുന്നു. വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് നേതി നേതി ചടങ്ങ് സംഘടിപ്പിച്ചത്.

Tags: TragedyWestern GhatsMadhav gadgilwayanadlandslides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

Editorial

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരന്‍

Kerala

നഷ്ടമായത് സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞനെ: ഡോ. സി.വി. ആനന്ദബോസ്

India

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.