കൊല്‍ക്കത്ത: ആര്‍ജി കാര്‍ ഹോസ്പിറ്റലിലെ പിജി ഡോക്ടര്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ സിര്‍കാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചു. ‘ആര്‍ജി കാര്‍ ഹോസ്പിറ്റലിലെ ഭയാനകമായ ബലാത്സംഗ-കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തെറ്റായി കൈകാര്യം ചെയ്തതിനാലാണ് ഞാന്‍ എംപി സ്ഥാനം രാജിവയ്ക്കുന്നത്,’ എന്ന് മമതയ്ക്ക് അയച്ച രാജിക്കത്തില്‍ സിര്‍കാര്‍ വ്യക്തമാക്കി. ‘സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയില്‍ തീര്‍ത്തും താന്‍ നിരാശനാണെന്നും’ അദ്ദേഹം പറഞ്ഞു.
2021ലാണ് ടിഎംസി എംപിയായി സിര്‍കാര്‍ രാജ്യസഭയിലെത്തിയത്. 2008 ല്‍ സാംസ്കാരിക സെക്രട്ടറിയായിരുന്നു, 2016-ല്‍ പ്രസാര്‍ ഭാരതിയുടെ സിഇഒയും .
അതേസമയം ആര്‍ജി കാര്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് മറ്റ് കൂട്ടുപ്രതികളുമായി ക്രിമിനല്‍ ബന്ധമുണ്ടെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഘോഷിനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലും ഹോസ്പിറ്റലിലും നിയമിച്ച സമയം മുതല്‍ അറിയാവുന്ന രണ്ട് ഇടപാടുകാര്‍, കൊല്‍ക്കത്തയിലേക്ക് മാറിയതിന് ശേഷം ആശുപത്രി കരാറുകള്‍ നല്കുന്നതില് നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കിയതായും കേന്ദ്ര ഏജന്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: