കൊച്ചി: പ്രതിശ്രുത വരനായ നിഷാന്തുമായി വേര്‍പിരിയുകയാണെന്ന് അറിയിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത്. അഞ്ചുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്ന് സീമ സമൂഹമാദ്ധ്യമ കുറിപ്പിലൂടെ അറിയിച്ചു.
ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു.
ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഞങ്ങള്‍ വേർപിരിഞ്ഞത് അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെയധികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നു.’- സീമ വീനിത് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: