ജമ്മു: കശ്മീരില്‍ 370-ാം വകുപ്പ് വീണ്ടും കൊണ്ടുവരാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
370-ാം വകുപ്പ് റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ തീരുമാനമാണ്. ഇതിലൂടെ സംസ്ഥാനത്ത് സമാധാനവും പുരോഗതിയും സാമൂഹ്യനീതിയും ഉണ്ടായി. വകുപ്പ് തിരികെകൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ അജണ്ടയെ ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പിന്തുണയ്‌ക്കുകയാണ്. അവര്‍ മനസിലാക്കാനായി പറയുന്നു, ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ കാര്യമാണ്. അത് ഇനി വരില്ല. അദ്ദേഹം പറഞ്ഞു. 370-ാം വകുപ്പ് ഭീകരതയ്‌ക്ക് ഊര്‍ജം പകരുകയാണ് ചെയ്തത്. യുവാക്കള്‍ ആയുധങ്ങളും കല്ലുകളുമായി രംഗത്തിറങ്ങിയത് ഇതിന്റെ മറവിലായിരുന്നു. എന്നാല്‍ ഇന്നിതെല്ലാം ഇല്ലാതായി.
മാ സമ്മാന്‍ യോജനയിലൂടെ ഓരോ കുടുംബത്തിലെയും പ്രായമായ സ്ത്രീകള്‍ക്ക് 18000 രൂപ വീതം നല്കി. ഉജ്വല പദ്ധതിയിലൂടെ ഒരു കുടുംബത്തിന് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ വീതമാണ് സൗജന്യമായി നല്കിയത്. മൂവായിരം കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ആനുകൂല്യങ്ങള്‍ നല്കി. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി, അമിത് ഷാ പറഞ്ഞു. ഭീകരത ശക്തമായിരുന്ന നാളുകളില്‍ പണ്ഡിറ്റുകളും കശ്മീരിലെ സിഖ് സമൂഹവും അവരുടെ വസ്തുവകകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരാണ്. അവരെ മടക്കിയെത്തിച്ച് പുനരധിവാസം ഒരുക്കുന്നതിന്റെ പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ ആറായിരം പേരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ ജെയ്‌നയും പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: