ന്യൂയോര്ക്ക് : നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില് കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുന് യുഎസ് വൈസ് പ്രസിഡന്റും റിപ്പബ്ലിക്കനുമായ ഡിക്ക് ചെനി.
ജോര്ജ്ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് സ്വാധീനമുള്ള വ്യക്തിയായിരുന്നു ചെനി. നിലവിലെ റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥിയായ ഡൊണാള്ഡ് ട്രംപിനേക്കാള് ഭീഷണി ഉയര്ത്തുന്ന ഒരു വ്യക്തി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ചെനി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മകള് ലിസ് ചെനി നേരത്തെ തന്നെ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
‘വോട്ടര്മാര് തന്നെ തള്ളിക്കളഞ്ഞിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില് ട്രംപ് അധികാരത്തില് തുടരാന് നുണകളും അക്രമങ്ങളും ആധാരമാക്കിയെന്ന്’ ചെനി പറഞ്ഞു.
‘പൗരന്മാര് എന്ന നിലയില്, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ഉയര്ത്താന് നമുക്കെല്ലാവര്ക്കും കടമയുണ്ട്, അതുകൊണ്ടാണ് ഞാന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്.’
ചെനിയുടെ പരാമര്ശങ്ങളെ കമല ഹാരിസ് ക്യാമ്പ് സ്വാഗതം ചെയ്തു. ‘വൈസ് പ്രസിഡന്റ് ചെനിയുടെ പിന്തുണയുള്ളതില് വൈസ് പ്രസിഡന്റ് അഭിമാനിക്കുന്നു, പാര്ട്ടിക്ക് മേല് രാജ്യത്തെ പ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെ ബഹുമാനിക്കുന്നു. പ്രചാരണ അധ്യക്ഷന് ജെന് ഒമാലി ഡിലണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: