ന്യൂഡൽഹി ; റാഞ്ചിയിൽ നിന്ന് പിടികൂടിയ ഭീകരൻ ഡോ. ഇഷ്തിയാഖ് അഹമ്മദ് ചാവേർ തീവ്രവാദ സംഘത്തെ തയ്യാറാക്കാൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ദിവസങ്ങൾക്ക് മുൻപാണ് ഇഷ്തിയാക്കിനെയും കൂട്ടാളികളായ ഇനാമുൽ അൻസാരി, ഷഹബാസ് അൻസാരി, മോതിയൂർ റഹ്മാൻ, അൽതാഫ് എന്നിവരെയും അറസ്റ്റ് ചെയ്തത് . ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെ റാഞ്ചിയിലെ ചാൻഹോ നകാത വനത്തിൽ ആക്രമണത്തിന് പരിശീലനം നേടുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഭീകരർ വെളിപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി, ജിഹാദികളെ പരിശീലിപ്പിക്കാൻ ഡോക്ടർ ഇഷ്തിയാകാണ് മലയോര പ്രദേശം തിരഞ്ഞെടുത്തത് . ഫിദായീൻ ആക്രമണങ്ങളിൽ, തീവ്രവാദികൾ അവരുടെ ശരീരത്തിൽ ബോംബുകൾ കെട്ടുകയും ഇതരമതസ്ഥർക്കിടയിൽ ചാവേർ ആക്രമണം നടത്തുകയും ചെയ്യുന്നു. ഈ പദ്ധതിക്ക് ഭീകരരെ മാനസികമായി സജ്ജമാക്കാൻ, ഇത്തരമൊരു ആക്രമണം അള്ളാഹുവിനെ പ്രീതിപ്പെടുത്തുമെന്നും അവർക്ക് സ്വർഗത്തിൽ അനുഗ്രഹങ്ങൾ നൽകുമെന്നും ഡോക്ടർ ഇഷ്തിയാക് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.
റാഞ്ചിയിലെ ചാൻഹോ നകാത വനം ഈ തീവ്രവാദ സംഘം പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തു. സംഘം തങ്ങളുടെ പ്രവർത്തനം ഉത്തർപ്രദേശിലേക്കും രാജസ്ഥാനിലേക്കും വ്യാപിച്ചു. ചോദ്യം ചെയ്യലിൽ ഇഷ്തിയാക്കും കൂട്ടാളികളും ആയുധങ്ങൾ വാങ്ങുന്നതിനായി ബിഹാറിൽ എത്തിയതായും വ്യക്തമായി.
ഭീകരരുടെ വെളിപ്പെടുത്തലിനുശേഷം, ഡൽഹി പോലീസിന്റെ പ്രത്യേക സെൽ രാജസ്ഥാനിലെ പല സ്ഥലങ്ങളിലും നടത്തിയ റെയ്ഡുകളിൽ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: