World

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം : കല്ലെറുണ്ടായത് മസ്ജിദിന് സമീപത്ത് നിന്ന്

Published by

ധാക്ക : ബംഗ്ലാദേശിൽ ഗണേശോത്സവത്തിനിടെ ഹിന്ദുഭക്തർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ബംഗ്ലാദേശിലെ ചിറ്റഗോംഗ് നഗരത്തിലെ കദം മുബാറക് പ്രദേശത്താണ് ഗണേശ വിഗ്രഹം വഹിച്ച ഹിന്ദു ഭക്തർക്ക് നേരെ ആക്രമണമുണ്ടായത്. ‘ബതർഗലി ധവപര സർവജനിൻ പൂജാ സമിതി’ അംഗങ്ങൾ കരകൗശല ഗണപതി വിഗ്രഹം കൊണ്ടുവരുന്നതിനിടെയായിരുന്നു ആക്രമണം.

ഗണേശ വിഗ്രഹവും വഹിച്ച് ഭക്തർ കദം മുബാറക് പള്ളിക്ക് സമീപം എത്തിയ ഉടൻ, സമീപത്തെ കെട്ടിടത്തിൽ നിന്ന് ഗണേശ വിഗ്രഹത്തിനും ഹൈന്ദവ വിശ്വാസികൾക്കും നേരെ ചൂടുവെള്ളം ഒഴിക്കുകയും , ഇഷ്ടികകളും കല്ലുകളും എറിയുകയുമായിരുന്നു . ഹിന്ദു ഭക്തർക്ക് നേരെയുള്ള ഈ ആക്രമണം ആസൂത്രിതമാണെന്നാണ് സൂചന .

ആക്രമണത്തിൽ ഗണേശ വിഗ്രഹം വഹിച്ചിരുന്ന ചിലർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികളും കെട്ടിടത്തിലെ ആളുകളും തമ്മിൽ വാക്കേറ്റവുമുണ്ടായി. ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ നൂറുകണക്കിന് ഹിന്ദുക്കൾ ചിറ്റഗോങ്ങിലെ മോമിൻ റോഡിലും ജമാൽ ഖാൻ വാർഡിലും തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിന്റെയും സായുധ സേനയുടെയും വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക