തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പി.ആര് ജോലി എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ തിരുകിക്കയറ്റുന്നതെന്ന് മാധ്യമ ഉടമകള്‍ തിരിച്ചറിയണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്. ‘കേരളം നമ്പര്‍ വണ്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു’ എന്ന് പിണറായി സ്ക്വാഡ് പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങുന്നത് മാധ്യമപ്രവര്‍ത്തനമല്ല. വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമത് എന്ന് അടിസ്ഥാന രഹിതവാര്ത്തയുടെ പൊള്ളത്തരം വ്യക്തമാക്കിയുള്ള ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ് ബുക്ക് പോസ്റ്റ് പകര്‍ന്നുകൊണ്ട് മുരളീധരന് പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വായിക്കണമെന്നു പറഞ്ഞ മുരളീധരന്, രാജ്യത്ത് തന്നെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന കേരളം വ്യവസായ സൗഹൃദസംസ്ഥാനങ്ങളില്‍ എങ്ങനെ ഒന്നാമതാകുമെന്നും ചോദിച്ചു.
തൊഴിലില്ലായ്മയെക്കുറിച്ച് കേന്ദ്ര സ്റ്റാറ്റിസ്ററിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മ കേരളത്തിലാണ് . മുരളീധരന് എഴുതി.
വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമത് എന്നത് ,സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റ ശേഷം പിഎസ്സി പരീക്ഷ എഴുതി വിജയിച്ചപ്പോള്‍ ഐഎഎസ് കിട്ടി എന്ന് അവകാശപ്പെടുന്നത് പോലെയുള്ള ഗീര്‍വാണം മാത്രമാണിതെന്നായിരുന്നു സന്ദീപിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവര്‍ത്തകരെ ഓര്‍ത്ത് സഹതാപം മാത്രമെന്നും സന്ദീപ് വാചസ്പതിഎഴുതി.
വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ 2020 ല്‍ 28 -ാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാമതെത്തിയെന്നായിരുന്നു വാര്‍ത്ത. കേന്ദ്രത്തിന്റെ പട്ടികയില്‍ ഒന്നാമതെത്തിയ കാര്യം സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചത് വലിയ പ്രാധാന്യത്തോടെയാണ് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തത്. നേട്ടം കൈവരിച്ചതിന് കേരളത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയാല്‍ പുരസ്ക്കാരം നല്‍കിയതായും വാര്‍ത്തയില്‍ അവകാശപ്പെട്ടു. എന്നാല്‍ കേരളം ഒന്നാമതെത്തിയ കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതല്ല. നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളില്‍ മുന്നില്‍ വന്നതിനുള്ള ‘ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2022’ അവാര്‍ഡാണ് കേരളത്തിന് കിട്ടിയത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതില്‍ 9 എണ്ണത്തില്‍ ഒന്നാമതെത്തിയത് കേരളമാണ് എന്ന് മാത്രം. അതില്‍ തന്നെ ബിസിനസ് കേന്ദ്രീകൃതമായി 2 ഘടകങ്ങള്‍ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി 7 എണ്ണവും പൗരകേന്ദ്രീകൃതമാണ്.
വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ചില കടമ്പകള്‍ ഏര്‍പ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: