ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ദേശീയ കര്‍മ്മസമിതിക്ക് മുന്നില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ഈ കര്‍മ്മസമിതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക ഗൂഗിള്‍ ഫോമിലുള്ള അപേക്ഷയിലാണ് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ കൈമാറേണ്ടത്.
പൊതുജനങ്ങള്‍ക്ക് bit.ly/4cHE84L എന്ന ലിങ്കില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. അതല്ലെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ suggestions to NTF ഇന്ന് ക്ലിക്ക് ചെയ്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് ദേശീയ കര്‍മ്മസമിതിക്ക് കോടതി രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: