കേരള പൊലീസിലും പുഴുക്കുത്തുകള്‍ ഉണ്ടാകും, എല്ലാവരും നല്ലവര്‍ ആണെന്ന് പറയുന്നില്ല. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐ പി എസ് ഉദ്യോഗസ്ഥന് അന്‍വര്‍ എം എല്‍ എ യുമായി നടത്തിയ ഫോണ്‍ സംഭാഷണം പോലുള്ള നാണം കെട്ട സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് തന്നെയാണ്.
അതേസമയം, പഠനത്തിനും ജോലിക്കും ഒക്കെയായി പത്തില്‍ അധികം സംസ്ഥാനങ്ങളില്‍ ജീവിച്ചതിന്റെ അനുഭവത്തില്‍ ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്ന് തന്നെയാണ് കേരള പൊലീസ് എന്ന്.
ഇപ്പോള്‍ നടക്കുന്നത് പൊലീസ് സേനയെ മുഴുവന്‍ നിര്വീര്യം ആക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആണ്.
വിവാദ വ്യവസായികളും, ക്രിമിനല്‍ കേസിലെ പ്രതികളും ആയ ഒരു കൂട്ടര് നടത്തുന്ന ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന വൃത്തികേട് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ക്രിമിനല്‍ കേസിലെ പ്രതികളായ ചാനല്‍ ഉടമകളുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്ത്രീപീഡനം ആരോപിച്ച് ഒരു ദിവസം മുഴുവന്‍ വാര്‍ത്ത കൊടുത്തിരിക്കുന്നു..!
ഈ പരാതി വ്യാജമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല, പരാതിക്കാരിയുടെ വിശ്വസനീയത നോക്കിയിട്ടില്ല, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയാന്‍ ഉള്ളത് കേട്ടിട്ടില്ല.. അത് പോരാഞ്ഞിട്ട് ഇന്നലെ രാത്രി മുതല്‍ ‘കേരളം ഞെട്ടുന്ന ബ്രേക്കിങ്ങ് ന്യൂസ് നാളെ ഞങ്ങള്‍ പുറത്ത് വിടും’ എന്ന് പറഞ്ഞ് പരസ്യം നല്കി കൊണ്ടുമിരുന്നു..!
ചാനല്‍ മുതലാളിമാരുടെ ക്രിമിനല്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസില്‍ പെടുത്തുക ആണ് ചെയ്തിരിക്കുന്നത് എന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക് മനസിലാകും.
മലപ്പുറം ജില്ലയില്‍ മയക്ക് മരുന്നും, ഹവാലയും, സ്വര്‍ണ്ണക്കടത്തും പിടികൂടുന്നതിന്റെ വിഷമം ആണ് ഇടത് പക്ഷത്തിലെ മാപ്പിള സഖാപ്പികള്‍ പൊലീസിനെതിരെ ഇപ്പോള്‍ നടത്തുന്ന കലാപത്തിന്റെ പിന്നില്‍ എന്നതും പരസ്യമായ രഹസ്യം ആണ്.
എന്തായാലും രണ്ട് വിഭാഗവും ലക്ഷ്യം വെയ്ക്കുന്നത് കേരള പൊലീസിനെ നിര്വീര്യം ആക്കാന്‍ ആണ്. അതിന് അനുവദിച്ചുകൂടാ. അതിശക്തമായി അടിച്ചര്ത്തുക തന്നെ വേണം.
‘ഒരുകൂട്ടം ക്രിമിനലുകള്‍ നടത്തുന്ന ‘റിപ്പോര്‍ട്ടര്‍’ പോലുള്ള മഞ്ഞ ചാനലുകളെ നിരോധിക്കുകയും, മാധ്യമ പ്രവര്‍ത്തകരുടെ വേഷം അണിഞ്ഞ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ക്രിമിനലുകളെ അകത്തിടുകയും ചെയ്യണം.
ഇന്ത്യയില്‍ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്ത് ആയിരുന്നു എങ്കിലും ഇത്തരം ചാനലുകള്‍ പണ്ടേ ഇതൊക്കെ പൂട്ടിക്കെട്ടിയേനെ. ഇത്തവണ എങ്കിലും കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ശക്തമായ നടപടികള്‍ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: