തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 % ത്തിലധികം ചെലവിടുന്നത് ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണോ…? അധികാര വര്‍ഗ്ഗങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറഞ്ഞു പറത്തുന്നതിതാണ്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ അഫിഡവിറ്റ് ഇത് സത്യമല്ലന്ന് പറയുന്നു. അഫിഡവിറ്റില്‍ റവന്യൂ വരുമാനത്തിന്റെ 33.94% ശമ്പളത്തിന്നും 14% മാത്രമാണ് പെന്‍ഷനുമായി ചെലവഴിക്കുന്നതായാണ് കണക്ക്.
സംസ്ഥാന ട്രഷറിയില്‍ നിന്നും ശമ്പളവും, പെന്‍ഷനും പറ്റുന്ന 10,27,200 പേരില്‍ 3,81,862 പേര് മാത്രമാണ് പിഎസ്്സി വഴി നിയമിതരായ ജീവനക്കാര്‍. ബാക്കിയുള്ള 6,45,518 പേരില്‍ 4,05,729 പേരുടേത് കരാര്‍ നിയമനമാണ്.
കഴിഞ്ഞ ബജറ്റ് പ്രകാരം 122 വകുപ്പുകളിലായി 11, 145 താല്‍ക്കാലിക ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളു എന്നു പറയുമ്പോള്‍ തന്നെ 1.90 ലക്ഷം കരാര്‍ തൊഴിലാളികള്‍ സ്പാര്‍ക്കിലൂടെ ശമ്പളം വാങ്ങി. ഈ ചെലവുകളും പിഎസ്സി വഴി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാരന്റെ ചുമലില്‍ വരും.
ട്രഷറികളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് 5,000/ രൂപ മുതല്‍ മേല്‍പ്പോട്ടു പെന്ഷന് വാങ്ങുന്ന മന്ത്രിമാരുടെ 1162 മുന്‍ പേഴ്സണല്‍ സ്റ്റാഫുകളും, പ്രതിമാസം 8,000/ മുതല്‍ 50,000/ വരെ പെന്ഷന് വാങ്ങുന്ന 229 മുന്‍എംഎല്‍എമാരും,പ്രതിമാസം 50,000/ രുപ വാങ്ങുന്ന 3 പേര് ഉള്‍പ്പടെ 105 എംഎല്‍എമാരുടെ ആശ്രിത പെന്‍ഷനും,12 അംഗ സാമൂഹ്യ മാധ്യമ പ്രചരണ സംഘത്തിന്റെ കോടി രൂപയുടെ ശമ്പള ആനുകൂല്യങ്ങളും ഇതേ സാലറി അക്കൗണ്ടിലാണ് വരുന്നത് .
മന്ത്രിമാരേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന ചെയര്‍മാനും, അംഗങ്ങളും ഉണ്ട്. ത്രിതല പഞ്ചായത്തുകളിലെ 22,000 ലേറെ അംഗങ്ങള്‍ക്കു നല്കുന്ന ഓണറേറിയത്തിന്റെ കണക്കും, 50 ലേറെ കോര്പ്പറേഷന്നുകളും 30 ലേറെ ബോര്‍ഡുകളും,25 ലേറെ കമ്മീഷനുകളും 6 ലേറെ ട്രിബ്യൂണലിലേയും ചെയര്മാന് / അംഗങ്ങള്‍ എന്നിവരുടേയും നിരവധി ഓംബുഡ്സ്മാനും, ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ശമ്പളവും + പെന്ഷന്നുമായി ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ട സിഇഒ ,ചീഫ് പ്രൊജക്ട് ഓഫീസര്‍മാര്‍ക്കും, ശമ്പളവും ആനുകൂല്യവുമായി റവന്യു വരുമാനത്തിന്റെ എത്ര ശതമാനമാണ് നല്‍കുന്നതെന്ന കണക്കു കൂടി വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: