ന്യൂദൽഹി: മുൻ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ റെയിൽവേയിൽ നിന്ന് വെള്ളിയാഴ്ച രാജിവച്ചു.
ഇന്ത്യൻ റെയിൽവേയെ സേവിക്കുന്നത് എന്റെ ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവുമായ സമയമാണിതെന്ന് അവർ എക്സിൽ തന്റെ രാജിക്കത്ത് ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തു. നോർത്തേൺ റെയിൽവേയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ജോലി ചെയ്തു വരികയായിരുന്നു താരം.
കൂടാതെ തന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ റെയിൽവേ സേവനത്തിൽ നിന്ന് എന്നെത്തന്നെ വേർപെടുത്താൻ ഞാൻ തീരുമാനിക്കുകയും ഇന്ത്യൻ റെയിൽവേയുടെ യോഗ്യതയുള്ള അധികാരികൾക്ക് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ഇതിനു പുറമെ രാജ്യസേവനത്തിൽ റെയിൽവേ എനിക്ക് നൽകിയ ഈ അവസരത്തിന് ഇന്ത്യൻ റെയിൽവേ കുടുംബത്തോട് തനിക്ക് എപ്പോഴും നന്ദിയുണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം സ്വർണ മെഡൽ മത്സരത്തിൽ നിന്ന് അയോഗ്യയായതിനെ തുടർന്ന് 30 കാരിയായ ഗുസ്തി താരം ഗുസ്തി ഉപേക്ഷിച്ചിരുന്നു. സ്‌പോർട്‌സ് കോടതി ഓഫ് ആർബിട്രേഷൻ തള്ളിയ തീരുമാനത്തിനെതിരെ അവർ അപ്പീൽ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: