ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഈ വര്‍ഷത്തെ ആദ്യ സെഞ്ചറി സ്വന്തം പേരിലാക്കി 19 വയസ്സുകാരന് മുഷീര്‍ ഖാന്. ഇന്ത്യ എയ്ക്കെതിരായ മത്സരത്തില്‍ 10 ഫോറും രണ്ടു സിക്സും സഹിതമാണ് മുഷീറിന്റെ സെഞ്ചറി.
ഇന്ത്യ എ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ബി ആദ്യം ബാറ്റ് ചെയ്തു. യശസ്വി ജയ്സ്വാള്‍ (30), ഋഷഭ് പന്ത് (7), സര്‍ഫറാസ് ഖാന് (9), അഭിമന്യു ഈശ്വരന് (13) തുടങ്ങിയവരുള്‍പ്പെടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ബിയെ, പിരിയാത്ത എട്ടാം വിക്കറ്റില്‍ നവ്ദീപ് സെയ്നിക്കൊപ്പം സെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് മുഷീര്‍ ഖാന് കരകയറ്റി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 79 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബി. മുഷീര്‍ 105 റണ്‍സോടെയും നവ്ദീപ് സെയ്നി 29 റണ്‍സോടെയും ക്രീസില്‍. ഇന്ത്യ എ ടീമിന് വേണ്ടി ഖലീല്‍ അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ ബി 202/7 (മുഷീര്‍ ഖാന് 105*, യശസ്വി ജയ്സ്വാള്‍ 30, ആകാശ് ദീപ് 2/28)
മറ്റൊരു മത്സരത്തില്‍ ഇന്ത്യ സി ക്കെതിരെ ഇന്ത്യ ഡി 164 റണ്‍സിന് പുറത്തായി. 86 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് ഉയര്‍ന്ന സ്കോറര്‍. ഇന്ത്യ സിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയ്കുമാര്‍ വൈശാഖാണ് തിളങ്ങി.ത്. 19 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. അന്‍ഷുല്‍ കംബോജും ഹിമാന്‍ഷു ചൗഹാനും രണ്ട് വിക്കറ്റ് വീഴ്ത്തി. മാനവ് സുത്താറും ഹൃത്വിക് ഷോക്കീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി നാല് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഭിഷേക് പോറലും (32), ബാബ ഇന്ദ്രജിത്തും (15) പുറത്താകാതെ ക്രീസില്‍. ഇന്ത്യ ഡിക്ക് വേണ്ടി ഹര്‍ഷിത് റാണയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ ഡി 164 ഓള് ഔട്ട് (അക്സര്‍ പട്ടേല്‍ 86, അര്‍ഷ്ദീപ് സിംഗ് 13, വിജയ്കുമാര്‍ വൈശാഖ് 3/19) ഇന്ത്യ സി 33 ഓവറില്‍ 91/4 (അഭിഷേക് പോറെല്‍ 32, രജത് പടിദാര്‍ 13, ഹര്ഷിതാര് 13, ഹര്ഷിതാര് 13) 2/13
പ്രതികരിക്കാൻ ഇവിടെ എഴുതുക: