ന്യൂദല്‍ഹി: നികുതി അടയ്‌ക്കുന്നതിലും റെക്കോര്‍ഡിട്ട് ക്രിക്കറ്റ് താരം വിരാട് കോലി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടച്ച കായികതാരം മുന്‍ നായകന്‍ വിരാട് കോലിയാണ്. 66 കോടി രൂപയാണ് കോലി നികുതിയായി സര്‍ക്കാരിലേക്ക് അട്ച്ചത്. കിക്കറ്റില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമെല്ലാമുള്ള വരുമാനപ്രകാരമാണ് ഈ കണക്ക്. ‘ഫോര്‍ച്യൂണ്‍ ഇന്ത്യ’ എന്ന ബിസിനസ് മാസികയാണ് പ്രമുഖരുടെ നികുതി കണക്കുകള്‍ പുറത്തുവിട്ടത്.
പക്ഷേ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന താരം കോലി അല്ല. കോലിക്കു മുന്നില്‍ നാലുപേരുണ്ട്. നാല്‍വരും സിനിമാ താരങ്ങള്‍. ഷാറൂഖ് ഖാന്‍ (92 കോടി), വിജയ് (80 കോടി), സല്‍മാന്‍ ഖാന്‍ (75 കോടി), അമിതാഭ് ബച്ചന്‍ (71 കോടി).
കായിക താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് (38 കോടി)
കോലി, ധോണി എന്നിവര്‍ കഴിഞ്ഞാല്‍ സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് (28 കോടി)കൂടുതല്‍ നികുതിയടയ്‌ക്കുന്ന കായികതാരം. ആദ്യ പത്തിലുള്ള മൂന്ന് കായിക താരങ്ങളും ഇവര്‍ മാത്രം. മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി 23 കോടി രൂപ നികുതിയടച്ച് പട്ടികയില്‍ പന്ത്രണ്ടാമനാണ്. നിലവിലെ ടീമില്‍ അംഗങ്ങളായ ഹാര്‍ദിക് പാണ്ഡ്യ1(13 കോടി), ഋഷഭ് പന്ത് ്( 10 കോടി) എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: