BJP

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നു

Published by

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടെയും അംഗത്വ കാര്‍ഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ രവീന്ദ്ര ജദേജ ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

സെപ്തംബര്‍ രണ്ടിന് ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടക്കമിട്ട അംഗത്വ കാമ്പയിന്റെ ഭാഗമായാണ് ജദേജയുടെ ബി.ജെ.പി? പ്രവേശനം. ‘ഞാന്‍ എന്റെ വീട്ടില്‍ നിന്നാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചത്’ എന്നായിരുന്നു റിവാബയുടെ പ്രതികരണം.2019ലാണ് റിവാബ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജാംനഗര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ റിവാബ എ.എ.പിയിലെ കര്‍ഷന്‍ഭായ് കാര്‍മറിനെ തോല്‍പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by