‘യത്തേ ഭൂമേ വിഖനാമി
ക്ഷിപ്രം തദപി രോഹതു
മാ തേ മര്‍മ വിമൃഗരി
മാ തേ ഹൃദയ മര്‍പിപാം’ (അഥര്‍വ്വം,12 .1 .35 )
അല്ലയോ ഭൂമേ , ഞങ്ങള്‍ നിന്നില്‍ നിന്നെടുക്കുന്നതെല്ലാം വേഗത്തില്‍ അവിടെത്തന്നെ വളര്‍ന്നു വളര്‍ന്നു വരട്ടെ.ഞങ്ങള്‍ ആരും നിന്റെ മര്‍മ്മം പിളര്‍ക്കാതിരിക്കട്ടെ. നിന്റെ ഹൃദയത്തെ വേദനിപ്പിക്കാതിരിക്കട്ടെ.
ഭാരതീയ വികസന ദര്ശനമനുസരിച്ചു ഒരിക്കലും നാം ഭൂമിയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്തിരുന്നില്ല; ദോഹനം ചയ്യുകയായിരുന്നു. ദോഹനമെന്നു പറഞ്ഞാല്‍ ഗോദോഹനം. പശുവിനെ കറന്നു പാല്‍ എടുക്കുന്നതുപോലെ വേണം പ്രകൃതിയില്‍ നിന്ന് വിഭവങ്ങള്‍ എടുക്കുവാന്‍. പശുവിനു പുല്ലും വെള്ളവും കൊടുത്തു,കിടാവിനും വേണ്ട പാല്‍ കൊടുത്തു കഴിഞ്ഞു ബാക്കിയുള്ളതാണ് നാം കറന്നെടുക്കുന്നത്. അതുപോലെ പ്രകൃതിയെ പറ്റുന്നതുപോലെ പോഷിപ്പിച്ചു സംരക്ഷിച്ചിട്ടു വേണം, നമുക്കാവശ്യമുള്ള വിഭവങ്ങള്‍ എടുക്കുവാന്‍.ഇപ്പോഴത്തെ അവസ്ഥയില്‍ (സ്ഥിതി) എല്ലാത്തിനും നിലനില്‍ക്കുവാന്‍ ഒരു ഇടം (ആകാശം) വേണം, വായു വേണം, അഗ്‌നി അഥവാ ചൂട് വേണം, ജലം വേണം, ഒപ്പം തന്നെ പൃഥ്വി അഥവാ ഭൂമി അല്ലെങ്കില്‍ മണ്ണും /പദാര്‍ത്ഥവും വേണം. എല്ലാ വസ്തുക്കളുടെയും ജീവികളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനം ഈ പഞ്ചഭൂതങ്ങളാണ്.
‘മാ ധ്യവാ പൃഥ്വി ആഭിശോചി:
മാ അന്തരീക്ഷം മാ വനസ്പതീന്‍’ (യജുര്‍വ്വേദം)
ഭൂമിയെയും,അന്തരീക്ഷത്തെയും,വൃക്ഷങ്ങളെയും നശിപ്പിക്കരുത്.
നേരത്തെ സൂചിപ്പിച്ച താളം മണ്ണിനും ബാധകമാണ്. മണ്ണില്‍ ഒരു പ്രത്യേക അനുപാതത്തിലാണ് കാല്‍സിയവും, ഇരുമ്പും , മഗ്‌നീഷ്യവും, പൊട്ടാസ്യവുമൊക്കെ ചേര്‍ന്നിരിക്കുന്നത് . ഈ ധാതുക്കളാണ്, കൃഷി ചെയ്തു ഭക്ഷിക്കുമ്പോള്‍, സസ്യങ്ങളുടെ ഫലങ്ങളില്‍ കൂടിയും, കായ്കളില്‍ കൂടിയും,ഇലകളില്‍ കൂടിയും, വേരുകളില്‍ കൂടിയും ഒക്കെ നമ്മുടെ ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നത്. മണ്ണിലും, നമ്മുടെ ശരീരത്തിലും ഈ ധാതുക്കളുടെ സന്തുലിതാവസ്ഥ നില നിന്നാല്‍ മാത്രമേ ആരോഗ്യം നിലനിര്‍ത്തി ഉല്‍പ്പാദനം ഉയര്‍ത്താന്‍ സാധിക്കു. വാസ്തവത്തില്‍ ശരീരമെന്നു പറയുന്നത് നാം കഴിക്കുന്ന ആഹാരമാണ്, അത് മണ്ണില്‍ നിന്ന് വരുന്നതാണ്. അതുകൊണ്ടാണ് ‘മനുഷ്യാ നീ മണ്ണാകുന്നു ‘ എന്ന് പറയുന്നത്. അവസാനം മരിച്ച ശരീരം മണ്ണടിയുമ്പോള്‍, ഈ താള വട്ടം പൂര്‍ത്തിയാകുന്നു.
1960 കളിലെഹരിത വിപ്ലവം കൊണ്ട് നമുക്ക് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ലോകത്തിലെ പട്ടിണിയും വളരെയധികം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ 2000 മാണ്ടായപ്പോള്‍, മണ്ണിന്റെ സ്വാഭാവിക ഗുണം കുറയുകയും, അത് മലിനമാകുകയും ചെയ്തു. മണ്ണിലുള്ള ഉപകാരപ്രദമായ അനേകം സൂക്ഷ്മാണുക്കളെ രാസവളത്തിന്റെയും കീട നാശിനികളുടെയും നിരന്തരമായ ഉപയോഗം ഇല്ലായ്മ ചെയ്തു.
ലോക ഭക്ഷ്യ സംഘടനയുടെ 2017 ലെ ഗ്ലോബല്‍ സോയില്‍ പാര്‍ട്ണര്‍ഷിപ്(20) റിപോര്‍ട്ടനുസരിച്ചു കൃഷിയോഗ്യമായ ഭൂമിയില്‍ നിന്നും ഒരു വര്ഷം 400 ബില്യണ്‍ ഡോളര്‍ വില വരുന്ന 75 ബില്യണ്‍ ടണ്‍ മണ്ണാണ് ഒരു വര്ഷം ഒലിച്ചു പോകുന്നത്. ഈ നില തുടര്‍ന്നാല്‍ എത്ര നാള്‍ കൂടി ഭൂമിയുടെ ചര്‍മ്മമായ മേല്‍മണ്ണ് നിലനില്‍ക്കുമെന്നറിഞ്ഞു കൂടാ. മേല്മണ്ണില്ലാതെ കൃഷി സാധ്യമല്ല. കൃഷിയില്ലാതെ ഭക്ഷണമില്ല. ഇപ്പോള്‍ തന്നെ യുദ്ധങ്ങള്‍ കൊണ്ട് ലോകത്തിന്റെ പല ഭാഗത്തുമുള്ള മേല്‍മണ്ണ് ഉപയോഗ ശൂന്യമായിരിക്കുന്നു.ഈ സാഹചര്യത്തിലാണ്, മണ്ണിനെയും ഭൂമിയെയും ആരാധിച്ചിരുന്ന ഭാരതീയ പാരമ്പര്യം പ്രസക്തമാകുന്നത്.
സമുദ്ര വസനേ ദേവീ
പര്‍വ്വത സ്തന മണ്ഡിതേ
വിഷ്ണു പത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ.
ഭൂമിയെ നമ്മള്‍ അമ്മയായിട്ടാണ് കണ്ടിരുന്നത്.രാവിലെ എണീക്കുമ്പോള്‍ തന്നെ ഈ അമ്മയുടെ ദേഹത്ത് ചവിട്ടുന്നതിനു മാപ്പപേഷിച്ചുകൊണ്ടാണ് നാം നിത്യ കര്‍മ്മങ്ങള്‍ ചെയ്തിരുന്നത്.അഥര്‍വ വേദത്തില്‍ ഭൂമി സൂക്തത്തിലാണ് പ്രസ്തുത മന്ത്രമുള്ളത്.
മാത്രമല്ല, ‘മാതാ ഭൂമി: പുത്രോഹം പൃഥ്വിയ:’ എന്നും കൂടി പറയുന്നു. ഭൂമിയുടെ പുത്രന്മാരായ മനുഷ്യര്‍ക്ക് എങ്ങിനെ സ്വന്തം അമ്മയെ നശിപ്പിക്കാന്‍ സാധിക്കും?
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് ഇപ്പോഴാണ് ഭൂമിയെ ഉമ്മ വെക്കണമെന്ന് തോന്നുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശത്തില്‍ ‘ഭൂമിക്കൊരുമ്മ’ എന്ന സിനിമയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പക്ഷെ ഭാരതത്തില്‍, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ഭൂമി മാതാവിന് സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍
പ് തന്നെ ഭൂമിയെ ആദരിക്കുവാനും സ്‌നേഹിക്കുവാനും പരിശീലിച്ച ഭാരതം തന്നെയാണ് എന്തുകൊണ്ടും ആധുനിക കാലത്തെ പരിസ്ഥിതി ദര്‍ശനത്തിന്റെ വിശ്വ ഗുരു.
ജലമഹത്വ മന്ത്രം.
‘ശം ന ആ പോ ധന്വന്യാ:
ശമു സന്ത്വനൂ പിയാ:
ശം ന: ഖനിത്രമാ ആപ:
ശമു യാ: കുംഭ ആഭൃതാ:
ശിവാ ന: സന്തു വാര്‍ഷികീ: (അഥര്‍വ്വം,1 .6 .4)
മരുഭൂമിയിലെ ജലത്തിന് ശാന്തിയുണ്ടാകട്ടെ (ധന്വന്യാ). മരുഭൂമിയില്‍ ജലം കഷ്ടിയാണ്. അതുകൊണ്ടു ജലം ഒട്ടും പാഴാക്കാതെ, വളരെ സൂക്ഷിച്ചുപയോഗിച്ചാല്‍ മാത്രമേ ജലത്തിന്റെ പ്രദാനവും (ടൗുുഹ്യ) ചോദനവും (ഉലാമിറ) തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തി, ജലശാന്തി നിലനിര്‍ത്താന്‍ സാധിക്കു.
ജലം പാഴാക്കാതെ ഉപയോഗിക്കുമ്പോള്‍,എല്ലാവര്ക്കും അത് ലഭ്യമായി, തൃപ്തിയായി ആളുകള്‍ക്കും ശാന്തി നേടാന്‍ കഴിയുീ.ചതുപ്പിലെ ജലത്തിന് (അനുപ്യ:) ശാന്തിയുണ്ടാകട്ടെ എന്ന് പറഞ്ഞാല്‍, ചതുപ്പുകള്‍ നികത്തി കെട്ടിടം വച്ച് ജലശാന്തി നശിപ്പിക്കരുതെന്ന് അര്‍ഥം.അങ്ങനെ ചെയ്താല്‍, ഭാവിയില്‍ ജലക്ഷാമമുണ്ടായാല്‍ മനുഷ്യന് അശാന്തിയുണ്ടാകും. അതേപോലെ കിണറുകള്‍ നികത്തിയാലും, കുഴല്കിണറുകള്‍ വര്ധിച്ചാലും (ഭൂഗര്‍ഭ ജലത്തിന്റെ അമിത ചൂഷണം) ജലക്ഷാമവും തുടര്‍ന്ന് അശാന്തിയും ഫലം.അണക്കെട്ടുകളിലെയും, ജല സംഭരണികളിലെയും, തടാകങ്ങളിലെയും ജലം മലിനമാകാതെ സൂക്ഷിക്കണമെന്നും ഈ ശ്ലോകം നിഷ്‌കര്‍ഷിക്കുന്നു. മലിനജലം ജലത്തിന്റെ ശുദ്ധിയില്ലാതാക്കി,രോഗങ്ങളെ ഉണ്ടാക്കി, ജലശാന്തിയും, അതുപയോഗിക്കുന്ന മനുഷ്യ ശാന്തിയും നശിപ്പിക്കുന്നു.
ജീവന്‍ നിലനിര്‍ത്താനാവശ്യമായ ജല സാന്നിധ്യമുള്ളത് ഭൂമിയില്‍ മാത്രമാണ്. ഭൂമിയില്‍ ജലം അധികമായാല്‍ വെള്ളപ്പൊക്കവും അതിനെ തുടര്‍ന്നുള്ള കെടുതികളും ജീവന്റെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തും.വെള്ളത്തിന്റെ ലഭ്യത വേനല്‍ക്കാലത്തു തീരെ കുറയുമ്പോള്‍ ജലക്ഷാമവും വരള്‍ച്ചയും ജീവന് ഭീഷണിയാണ്.ജലത്തിന്റെ അഭാവവും, അമിത പ്രഭാവവും ഉണ്ടാകാതെ സന്തുലിതാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ജീവിതം സുഗമമാകുന്നത്. ഇതാണ് ജലത്തിന്റെ ശാന്തമായ അവസ്ഥ.ജലം ശാന്തമാകുമ്പോള്‍ എല്ലാ ജീവജാലങ്ങള്‍ക്കും ശാന്തി ലഭിക്കും.
മനുഷ്യ ശരീരത്തിലും അമിത പ്രഭാവവും, അഭാവവുമില്ലാത്ത ജലശാന്തിയുണ്ട്. ശരീരത്തില്‍ ജലം അധികമായാല്‍ ഓവര്‍ ഹൈഡ്രേഷന്‍ എന്ന് പറയും. ജലാംശം കുറഞ്ഞാല്‍ ഡീഹൈഡ്രേഷന്‍. രണ്ടും ആരോഗ്യത്തിനു ഹാനികരമാണ്. അതിനാല്‍ ശരീരത്തിലെ ജലം സന്തുലിതമായും, ശാന്തമായുമിരുന്നാല്‍ ശരീരത്തിന്റെ ആരോഗ്യവും സുഖവും നില
നിര്‍ത്താം.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: