India

എൽകെ അദ്വാനിക്ക് ബിജെപി അംഗത്വ സർട്ടിഫിക്കറ്റ് കൈമാറി ; മുതിർന്ന നേതാവിനെ സന്ദർശിച്ച് ജെ. പി നദ്ദയും ദുഷ്യന്ത് കുമാർ ഗൗതമും

ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്ന് അംഗത്വം പുതുക്കിയതിൻ്റെ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചതോടെയാണ് പുതിയ മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്

Published by

ന്യൂദൽഹി: ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പാർട്ടി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ ചേർന്ന് പാർട്ടി അംഗത്വ യജ്ഞത്തിന്റെ ഭാഗമായി ദൽഹിയിൽ മുതിർന്ന പാർട്ടി നേതാവ് എൽ. കെ. അദ്വാനിക്ക് ബിജെപി അംഗത്വ സർട്ടിഫിക്കറ്റ് കൈമാറി. ദുഷ്യന്ത് കുമാർ ഗൗതമാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

നേരത്തെ സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അംഗത്വം പുതുക്കിക്കൊണ്ട് ബിജെപിയുടെ 2024 ലെ അംഗത്വ ഡ്രൈവ് ആരംഭിച്ചത്. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്ന് അംഗത്വം പുതുക്കിയതിന്റെ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചതോടെയാണ് പുതിയ മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്.

ബിജെപിയുടെ അംഗത്വ ഡ്രൈവ് കേവലം ഒരു ആചാരമല്ലെന്നും തങ്ങളുടെ കുടുംബത്തിന്റെ വികാസമാണെന്നും പ്രത്യയശാസ്ത്രപരമായ ഒരു പ്രസ്ഥാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ നിയമസഭകളിലും പാർലമെൻ്റിലും 33 ശതമാനം സംവരണം നടപ്പിലാക്കുന്നതിനൊപ്പം ഈ കാലയളവിൽ സ്ഥാപിക്കപ്പെടുന്ന അംഗത്വ ഡ്രൈവും സംഘടനാ ഘടനയും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൽഹിയിൽ നടന്ന സംഘടൻ പർവ്വ സദസ്യത അഭിയാൻ 2024ൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്നാണ് പ്രധാനമന്ത്രി മോദി ബിജെപി അംഗത്വ പുതുക്കൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സെപ്തംബർ 2 മുതൽ 25 വരെയും ഒക്ടോബർ 1 മുതൽ 15 വരെയും രണ്ട് ഘട്ടങ്ങളിലായാണ് മെമ്പർഷിപ്പ് ഡ്രൈവ് നടത്തുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by