ശ്രീനഗർ : ഇസ്ലാം ഭീകരരുടെ ആക്രമണങ്ങൾ അതിജീവിച്ച് ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ് കാശ്മീർ താഴ്‌വരയിലെ ശ്രീനഗർ ഗണപതിയാർ ക്ഷേത്രം . 200 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കാശ്മീർ താഴ്‌വരയിലെ പ്രതിരോധത്തിന്റെയും പൈതൃകത്തിന്റെയും ഉജ്ജ്വലമായ പ്രതീകമാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പ്രധാന മതകേന്ദ്രവും ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ഒരു പ്രത്യേക സ്ഥാനവും വഹിക്കുന്ന ചരിത്രപരമായ ക്ഷേത്രമാണിത്.
വിഖ്യാത ചൈനീസ് സന്യാസി ഹ്സാൻ-ത്സാങ്ങിന്റെ പുരാതന യാത്രാ ഡയറികളിൽ ഈ ക്ഷേത്രത്തെ പറ്റി പരാമർശമുണ്ട്. ഒരുകാലത്ത് കാശ്മീരി പണ്ഡിറ്റുകളുടെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രത്തിന് ചുറ്റുപാടുമുള്ള പല വീടുകളും കടകളും നശിച്ചു കഴിഞ്ഞു. മുൻകാല ഉടമകളുടെ കെട്ടിടങ്ങളിലെ നെയിംപ്ലേറ്റുകൾ മാത്രമാണ് ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോൾ അവശേഷിക്കുന്നത്.
ഇസ്ലാം ഭീകരരുടെ നിരവധി ഭീഷണികൾ ഈ ക്ഷേത്രം നേരിട്ടിട്ടുണ്ട്. അഫ്ഗാൻ ഭരണകാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. കാശ്മീരി പണ്ഡിറ്റുകൾ അന്ന് ഈ വിഗ്രഹം ഝലം നദിയിലേക്ക് എറിഞ്ഞ് ഒളിപ്പിച്ചു. പിന്നീട് 90 വർഷങ്ങൾക്ക് ശേഷം ഡോഗ്ര ഭരണകാലത്ത് ഇത് വീണ്ടെടുക്കപ്പെട്ടു.
1990-കൾക്ക് ശേഷവും ഈ ക്ഷേത്രം തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നു. സിആർപിഎഫാണ് ആക്രമണങ്ങളിൽ നിന്ന് ക്ഷേത്രം സംരക്ഷിച്ചത് . ഇവിടെ ആദ്യം സ്ഥാപിച്ചിരുന്ന ശിവലിംഗം 1989-ൽ സയസ്ത മാതാ മന്ദിറിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: