Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

Published by

മാതള നാരങ്ങ കഴിയ്‌ക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എന്തിനും അതിന്റേതായ ദോഷവശങ്ങളും ഉണ്ട്. ചെറുപ്പമായിരിക്കാനും ആരോഗ്യത്തിനും ഊര്‍ജ്ജം നല്‍കാനും മാതള നാരങ്ങ സഹായിക്കും. എന്നാല്‍ ഇതിന്റെ അനാരോഗ്യ വശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മരുന്നിന്റെ ഫലം കുറയ്‌ക്കും

സ്ഥിരമായി മരുന്നു കഴിയ്‌ക്കുന്നവര്‍ മാതള വാരങ്ങയുടെ ജ്യൂസ് കഴിയ്‌ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കഴിയ്‌ക്കുന്ന മരുന്നിന്റെ ഗുണം കുറയ്‌ക്കും എന്നതാണ് കാര്യം. അതുകൊണ്ട് സ്ഥിരമായി മരുന്നു കഴിയ്‌ക്കുന്നവര്‍ അല്‍പം സൂക്ഷിയ്‌ക്കുക.

പ്രമേഹം വര്‍ദ്ധിപ്പിക്കും

പ്രമേഹമുള്ളവര്‍ക്കും ഉപദ്രവകാരിയാണ് മാതള നാരങ്ങ. മാതള നാരങ്ങയില്‍ ഷുഗറിന്റെ അംശം കൂടുതലാണ്. മാത്രമല്ല ജ്യൂസ് ഉണ്ടാക്കുമ്പോള്‍ നമ്മള്‍ വീണ്ടും പഞ്ചസാര ചേര്‍ക്കുന്നതും അനാരോഗ്യത്തിന് കാരണമാകും.

കലോറി കൂടുതല്‍

കലോറി കൂടുതല്‍ ഉള്ള ഒന്നാണ് മാതള നാരങ്ങ. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തടി കുറയ്‌ക്കാന്‍ ജ്യൂസ് കഴിച്ച് ഡയറ്റ് എടുക്കുന്നവര്‍ അല്‍പം ശ്രദ്ധിച്ച് മാതള നാരങ്ങയുടെ ജ്യൂസ് കഴിയ്‌ക്കുന്നതാണ് നല്ലത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മാതള നാരങ്ങയുടെ ജ്യൂസ് കാരണമാകും. ചിലര്‍ക്ക് വയറു വേദനയും ഛര്‍ദ്ദി പോലുള്ള അവസ്ഥകളും ഉണ്ടാകും. അതുകൊണ്ട് മാതള നാരങ്ങ ജ്യൂസ് കഴിയ്‌ക്കുന്നതില്‍ ശ്രദ്ധ വേണം.

അലര്‍ജി

അലര്‍ജി ഉണ്ടാക്കുന്നതിലും മുന്‍പിലാണ് മാതള നാരങ്ങ. മാതള നാരങ്ങ ജ്യൂസ് കഴിയ്‌ക്കുന്നതിലൂടെ ദേഹത്ത് തടിപ്പും, ചൊറിച്ചിലും വായിലെ അസ്വസ്ഥതയും തുടര്‍ന്നു കൊണ്ടിരിക്കും.

മെറ്റബോളിക് പ്രശ്‌നങ്ങള്‍

ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ സാധിയ്‌ക്കുന്നു. ഇത് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by