കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിയാണ് പരാതി നല്‍കിയത്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ, പ്രത്യേകിച്ച് ആഭ്യന്തര സുരക്ഷ, സൈബര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ ഏജന്‍സികളെ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യം. ഇക്കാര്യത്തില്‍ ശാസ്ത്രീയവും സാങ്കേതികവുമായ ഉന്നത അന്വേഷണം അനിവാര്യമാണ്.
പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പി. വി. അന്‍വറിനെ ദേശീയ ഏജന്‍സികള്‍ എത്രയും വേഗം ചോദ്യം ചെയ്യണമെന്നും, അല്ലാത്തപക്ഷം ഇത് അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗോവിന്ദന് നമ്പൂതിരിയുടെ പരാതിയില്‍ പറയുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്‍വറിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം. പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: