Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒടുവില്‍ വിദ്യ രാംരാജ് ചരിത്രത്തെ മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 11:36 pm IST
in Sports

ഇത്തവണത്തെ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത് നാല് പതിറ്റാണ്ടോളമെത്തിയൊരു വമ്പന്‍ റിക്കാര്‍ഡ് തിരുത്തിക്കൊണ്ടാണ്. പയ്യൊളി എക്‌സ്പ്രസ് എന്ന പേരില്‍ വിഖ്യാതയായ മലയാളത്തിന്റെ ഇതിഹാസ താരം പി.ടി. ഉഷ സ്ഥാപിച്ച റിക്കാര്‍ഡ് തിരുത്തിയത് വിദ്യ രാംരാജ് എന്ന കോയമ്പത്തൂരുകാരിയാണ്.

ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വിദ്യ ഈ അപൂര്‍വ്വ നേട്ടം ആഘോഷിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയും രാജ്യസഭാ അംഗവുമായ പി.ടി. ഉഷ 1985ലെ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച റിക്കാര്‍ഡ് ആണ് തിങ്കളാഴ്ച ബെംഗളൂരുവിലെ കണ്ടീവര സ്റ്റേഡിയത്തില്‍ വിദ്യ മറികടന്നത്.

400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പുതിയ റിക്കാര്‍ഡ് പിറന്നത്. 39 വര്‍ഷങ്ങള്‍ക്ക് ശേഷം 56.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 1985ല്‍ ഉഷ 56.80 സെക്കന്‍ഡുകളില്‍ കുറിച്ച നേട്ടമാണ് പഴങ്കഥയായത്.

പി.ടി. ഉഷ സമ്പൂര്‍ണയായൊരു ഇതിഹാസമാണ്. അതിനാലാണ് ഇത്രയും ദീര്‍ഘകാലം ആ റിക്കാര്‍ഡ് നിലനിന്നത്. ഈ അസുലഭ നേട്ടത്തിന് പിന്നില്‍ തന്റെ പരിശീലകന്റെ പ്രേരണ ചില്ലറയല്ല- മത്സര ശേഷം വിദ്യ രാംരാജ് പ്രതികരിച്ചു.

വിദ്യയുടെ വമ്പന്‍ നേട്ടം ഇവിടെ തീരുന്നില്ല. ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ചരിത്രം താരത്തിനുണ്ട്. ഇതേ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റിക്കാര്‍ഡിന് അവകാശികളായ രണ്ട് പേരില്‍ ഒരാളാണ് വിദ്യ രാംരാജ്. കഴിഞ്ഞ വര്‍ഷം ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ സ്ഥാപിച്ച 55.42 സെക്കന്‍ഡിലെ ഫിനിഷിങ്ങിലാണ് ആ റിക്കാര്‍ഡ് നേട്ടത്തിലെത്തിയത്. ഇതേ സമയത്തില്‍ ഈ ഇനത്തില്‍ ഫിനിഷ് ചെയ്ത മറ്റൊരു അവകാശി സാക്ഷാല്‍ പി.ടി. ഉഷ തന്നെ. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് ഹീറ്റ്‌സിലായിരുന്നു വിദ്യയുടെ റിക്കാര്‍ഡ് നേട്ടം. ഫൈനലില്‍ ഇത്രയും സമയത്തില്‍ ഫിനിഷ് ചെയ്യാനായില്ലെങ്കിലും വെങ്കലനേട്ടം കൈവരിച്ചാണ് ഹാങ്‌ചോയില്‍ നിന്ന് മടങ്ങിയത്.

100 മീറ്ററിലും 400ലും 400 മീറ്റര്‍ ഹര്‍ഡില്‍സിലുമായാണ് തുടങ്ങിയത്. പിന്നീട് 400ലും 400 ഹര്‍ഡില്‍സിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും വനിതാ റിലേയിലും വെള്ളി നേടിയ ടീമില്‍ വിദ്യയും ഉണ്ടായിരുന്നു.

കോയമ്പത്തൂരില്‍ ട്രക്ക് ഡ്രൈവറുടെ മകളായ വിദ്യ സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഭാരതത്തിന്റെ ട്രാക്ക് താരമായി ഉയര്‍ന്നുവന്നത്. സ്‌കൂള്‍ പഠന കാലത്ത് ഹോക്കിയോട് കമ്പം തോന്നിയത് ശ്രദ്ധയില്‍ പെട്ട അമ്മ കായിക രംഗത്തേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ട്രാക്ക് ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ പരിശീലകന്‍ നെഹ്പാല്‍ സിങ്ങിന് കീഴിലാണ് മത്സരങ്ങള്‍ക്ക് സജ്ജയാകുന്നത്. അടുത്ത കാലത്തായി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 57 സെക്കന്‍ഡില്‍ താഴെയുള്ള സമയത്തില്‍ ഫിനിഷ് ചെയ്യുന്നതില്‍ തീവ്രപ്രയത്‌നം നടത്തിവരികയായിരുന്നു. അതിന്റെ പ്രതിഫലനമാണ് പുതിയ റിക്കാര്‍ഡ് സ്ഥാപിക്കുന്നതില്‍ എത്തിയത്.

Tags: PT UshaVidya RamrajNational Open Athletics Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാസഭയില്‍ മറുപടി പ്രസംഗത്തിനിടെ
പി.ടി. ഉഷ നിറകണ്ണീരോടെ സദസിനെ വണങ്ങുന്നു
Kerala

ശ്രീനിവാസന്റെ ഓര്‍മകളില്‍ വിതുമ്പി പി.ടി. ഉഷ

Kerala

വിടവാങ്ങിയത് ഉഷയുടെ വളർച്ചയുടെ പടവുകളിൽ തണലായി എപ്പോഴും കൂടെയുണ്ടായിരുന്നയാൾ

Kerala

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

Parivar

RSS@100: ഭേദചിന്തയില്ലായ്‌മ സംഘത്തിന്റെ കരുത്ത്: പി ടി ഉഷ

പി.ടി. ഉഷയുടെ മകന്‍ ഡോ. വിഘ്നേഷ് ഉജ്ജ്വല്‍ വിവാഹിതനാവുന്നു (ഇടത്ത്) പ്രമുഖ കായികതാരവും പിടി ഉഷയുടെ പ്രിയസുഹൃത്തുമായ മേരി കോം കേരളീയ വേഷത്തിലെത്തി ആശംസിക്കുന്നു (വലത്ത്)
Kerala

പി.ടി. ഉഷയുടെ മകന്‍ വിഘ്നേഷ് വിവാഹിതനായി; ഉഷയുടെ പ്രിയസുഹൃത്ത് മേരികോം കേരളീയ വേഷത്തില്‍ ആശംസകളുമായി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.