കൊച്ചി: മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി കെ.എല്‍.മോഹനവര്‍മ്മ ബിജെപിയില്‍ ചേരും. നോവലിസ്റ്റും ഹാസ്യസാഹിത്യകാരനുമായ മോഹനവര്‍മ്മ കോണ്‍ഗ്രസ് അനുഭാവിയും കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് ദര്‍ബാര്‍ ഹാളിനു സമീപമുള്ള സ്വവസതിയില്‍ വച്ചാകും ബിജെപി അംഗത്വം സ്വീകരിക്കുക.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം മോഹനവര്‍മ്മ നേടിയിട്ടുണ്ട്. നിരവധി നോവലുകള്‍ എഴുതിയിട്ടുള്ള മോഹനവര്‍മ്മ യുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകള്‍! ശ്രദ്ധിക്കപ്പെട്ടവയാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്ന് സ്വയംവിരമിച്ചശേഷമാണ് സാഹിത്യ അക്കാദമി സെക്രട്ടറിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: