ലക്നൗ : ആർ എസ് എസിനെതിരെ വിഷം ചീറ്റുന്ന പുസ്തകങ്ങൾ മദ്രസയിൽ . പ്രയാഗ്‌രാജിലെ മദ്രസയിൽ നിന്നാണ് ഇത്തരം പുസ്തകങ്ങൾ കണ്ടെടുത്തത് . മഹാരാഷ്‌ട്രയിലെ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ പുസ്തകം എഴുതിയതെന്നും പറയപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ മദ്രസയിൽ നിന്ന് 100 രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തിയിരുന്നു . പിന്നാലെ ഇസ്ലാം പുരോഹിതർ അടക്കം നാലു പേരും അറസ്റ്റിലായി.
നിലവിൽ ആർഎസ്എസിനെതിരെ കുപ്രചരണം നടത്തുന്ന ഈ പുസ്തകം എം എസ് മുഷറഫിന്റെ പേരിലുള്ളതാണ് . ലേഖകൻ മഹാരാഷ്‌ട്ര പോലീസിലെ മുൻ ഐജിയാണ് ഇയാൾ എന്നാണ് സൂചന. ഈ പുസ്തകത്തിനൊപ്പം കൂടുതൽ വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മദ്രസ പുരോഹിതനെതിരെ എൻഎസ്എ പ്രകാരം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മതപഠനത്തിന്റെ പേരിൽ മദ്രസകളിൽ വിഷം കലർത്തുന്നത് കാലങ്ങളായി നടക്കുകയാണ്.ദിയോബന്ദിലെ ഇസ്ലം മതസ്ഥാപനങ്ങളിൽ നിന്ന് തീവ്രവാദ ബന്ധങ്ങൾ പോലും പലതവണ വെളിച്ചത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: