തൃശൂർ: പട്ടാപകൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടാളിയെ പൊലീസും പിടികൂടി. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്. പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭമാണ് ഇരുവരും മുറിച്ചു കടത്താൻ ശ്രമിച്ചത്. ആദ്യം ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു, പിന്നീട് അയാൾ വീണ്ടും ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.
പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇവർ മുറിച്ച് കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം തോന്നിയ പരിസരവാസിയായ യുവാവാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെ അറിയിച്ചത്.
മോഷണ ശ്രമം കണ്ട നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതിളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഉച്ചയോടെ ഇയാൾ വീണ്ടും ക്ഷേത്ര പരിസരത്തെത്തുകയും നാട്ടുകാർ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. അന്വേഷണത്തിനൊടുവിൽ ഇയാളുടെ കൂട്ടു പ്രതിയെയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: