തിരുവനന്തപുരം: കേരളത്തില്‍ 50 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് െ്രെഡവില്‍ ഇത് സാധ്യമാക്കാനാണ് നീക്കം. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ 38 ലക്ഷം വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. വോട്ടു ചെയ്ത എല്ലാവരേയും പാര്‍ട്ടി അംഗങ്ങളാക്കുകയും പുതുതായി 12 ലക്ഷം പേരേയും കൂടി പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് ലക്ഷ്യം. ദേശീയ തലത്തില്‍ നിലവിലുള്ള 21 കോടി അംഗങ്ങളേക്കാള്‍ 10 കോടി പുതിയ അംഗങ്ങളെ ചേര്‍ക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു. പിണറായി വിജയന്റെ കാലത്തോടെ സി.പി.എം അസ്തമിക്കുമെന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പോടെ ഒരു കാര്യം കേരള ജനത മനസ്സിലാക്കി. രണ്ടു മുന്നണികളെയും മാറ്റി പുതിയ ശക്തി കേരളത്തില്‍ ഉദയം ചെയ്തിരിക്കുകയാണ്. കേരളത്തില്‍ ഇനി ബി.ജെ.പിയുടെ യുഗമാണ്. മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ഇരുമുന്നണികളും നടത്തുന്ന പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് കേരള ജനതയ്ക്ക് ലോകസഭാ തിരഞ്ഞെടുപ്പോടെ മനസ്സിലായി. സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: