ചെന്നൈ: സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടി വീണ്ടും രാധിക ശരത്കുമാര്. ഉന്നതനായ തമിഴ് താരം മദ്യലഹരിയില്‍ യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. താന്‍ ഇടപെട്ടാണ് നടിയെ രക്ഷിച്ചതെന്നും രാധിക പറഞ്ഞു.
ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു. ആപെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണ്, രാധിക പറഞ്ഞു.
രാഷ്ട്രീയലക്ഷ്യങ്ങളുള്ള നടന്മാര് ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്ന് രാധിക പറഞ്ഞു. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് രാധികയുടെ പ്രതികരണം.
മലയാള സിനിമാ ലൊക്കേഷനിലെ കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യ
ങ്ങള് കണ്ട് ചിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം രാധിക പറഞ്ഞിരുന്നു.ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണം സംഘം രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: