കേട്ടും വായിച്ചും ഇന്ത്യയിലെ കാര്‍ പ്രേമികള്‍ മടുത്തു. അത്രയ്‌ക്കായിരുന്നു ടാറ്റ കര്‍വിനെക്കുറിച്ചുള്ള മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍. രണ്ട് വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. കാരണം കൂപ്പെ എസ് യുവി എന്ന സങ്കല്‍പം തന്നെ ഇന്ത്യയില്‍ പുതിയതാണ്. പിന്‍ഭാഗത്തിന്റെ നീളം കുറച്ച് കൂപ്പെ ആകൃതിയും എസ് യുവിയുടെ കരുത്തും ചേരുന്ന ഒരു കാര്‍.
ലംബോർഗിനി ഉറൂസിനെപ്പോലെ ഉള്ള ഒരു കൂപ്പെ എസ്‌യുവിയാണ് എന്നതായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ടാറ്റ മനസിൽ കണ്ടപ്പോൾ മാനത്ത് കണ്ട് സിട്രൺ ബസാൾട്ടിനെ പണികഴിപ്പിച്ച് പുറത്തിറക്കിയെങ്കിലും ആളുകളുടെ കണ്ണുകളെല്ലാം പാഞ്ഞത് രത്തൻ ടാറ്റയുടെ കമ്പനി നിർമിക്കുന്ന മോഡലിലേക്കായിരുന്നു.
ആദ്യം ഇലക്‌ട്രിക് വേഷത്തിൽ വിപണിയിൽ എത്തിച്ച കർവ് ഇപ്പോഴിതാ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ അകമ്പടിയോടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഏവരും കാത്തിരുന്നത് ടാറ്റ കർവിന്റെ വില പ്രഖ്യാപനത്തിനായിരുന്നു. എന്തായാലും ഇപ്പോഴിതാ ഇക്കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്. ഉയർന്ന മത്സരാധിഷ്ഠിത മേഖലയാണ് മിഡ്-സൈസ് എസ്‌യുവി നിര. അവിടെ ടാറ്റാ കര്‍വ് 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിൽ സ്വന്തമാക്കാനാവുമെന്നത് വലിയ ആകര്‍ഷണം തന്നെ. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: