ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. എറണാകുളം-യെലഹങ്ക-എറണാകുളം (06101/06102) തീവണ്ടിയാണ് അനുവദിച്ചത്.
എറണാകുളത്തുനിന്ന് 4, 6 തീയതികളിലും യെലഹങ്കയിൽനിന്ന് 5, 7 തീയതികളിലുമാണ് സർവീസ്. എറണാകുളത്തുനിന്ന് ഉച്ചയ്‌ക്ക് 12.40-ന് പുറപ്പെടുന്ന വണ്ടി, രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും.
യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന വണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
നിലവിൽ രണ്ടു സർവീസുകളെ ഉള്ളൂവെങ്കിലും ഓണത്തോടനുബന്ധിച്ച് സർവീസ് നീട്ടാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: