Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല; പിന്നാക്ക സംരക്ഷണം ഉറപ്പാക്കണം: ആര്‍എസ്എസ്

അഖില ഭാരതീയ സമന്വയ ബൈഠക്കിന് സമാപനം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 3, 2024, 01:18 am IST
in Kerala
പാലക്കാട് അഹല്യാ കാമ്പസില്‍ സമാപിച്ച ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വിശദീകരിക്കുന്നു. ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം സമീപം

പാലക്കാട് അഹല്യാ കാമ്പസില്‍ സമാപിച്ച ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വിശദീകരിക്കുന്നു. ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം സമീപം

പാലക്കാട്: സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആര്‍എസ്എസ്. മൂന്ന് ദിവസമായി പാലക്കാട്ട് ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ബംഗാളിലെ യുവ വനിതാ ഡോക്ടര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പെട്ടെന്നു നീതിയുണ്ടാകണം. നിയമ സംവിധാനങ്ങളും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ നിയമം ശക്തമാക്കണം. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നിയമപരമായ സംവിധാനങ്ങളുടെ ശാക്തീകരണം, ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കല്‍, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികള്‍ എന്നിവ വേണമെന്ന് യോഗത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നു.

സമൂഹത്തിന്റെ പ്രയാണത്തില്‍ സത്രീകളുടെ പങ്ക് നിര്‍ണായകമാണ്. സാമൂഹ്യ ജീവിതത്തില്‍ സ്ത്രീ ശാക്തീകരണവും പങ്കാളിത്തവും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും മഹിളാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആറു ലക്ഷത്തോളം മഹിളകള്‍ 472 സമ്മേളനങ്ങളിലായി പങ്കെടുത്തു. സമന്വയ ബൈഠക്കില്‍ ഈ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്കുന്ന സംവരണം പാലിക്കണം. ജാതി കണക്കെടുപ്പുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പിന്നാക്ക ക്ഷേമത്തില്‍ ഭരണഘടനാ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം. വോട്ടിന് ജാതി സെന്‍സസ് പോലുള്ള വിഷയങ്ങളെ ഉപയോഗിക്കുന്നതിനെ ആര്‍എസ്എസ് അനുകൂലിക്കുന്നില്ല.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ എല്ലാവര്‍ക്കും ഉത്കണ്ഠയുണ്ട്. അന്താരാഷ്‌ട്ര വിഷയമെന്ന നിലയ്‌ക്ക് ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുണ്ടാകണമെന്ന് ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ഗുജറാത്ത് കച്ചിലെ അതിര്‍ത്തി സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളും ചര്‍ച്ചയായി. തമിഴ്നാട്ടിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തി.

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യ പരിവര്‍ത്തനത്തിനായി അഞ്ചിന കര്‍മ പരിപാടി തയാറാക്കിയിട്ടുണ്ട്. എല്ലാ സംഘടനകളും ഈ പ്രവര്‍ത്തനം വളരെ ഗൗരവമായാണ് ഏറ്റെടുത്തിട്ടുള്ളത്. സാമൂഹ്യ സമരസത, കുടുംബ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മം എന്നിവയില്‍ ഊന്നി പ്രവര്‍ത്തനം ശക്തമാക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്.

സംഘവും വിവിധ ക്ഷേത്ര സംഘടനകളും രാഷ്‌ട്ര താത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ രാഷ്‌ട്ര താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതാണ് രീതിയെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുനില്‍ ആംബേക്കര്‍ പറഞ്ഞു.

മണിപ്പൂര്‍ പ്രശ്നത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തന്നെ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമം നിയന്ത്രിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണമെന്നതാണ് സംഘത്തിന്റെ അഭിപ്രായം. ആ നിലയ്‌ക്ക് അവിടെ വലിയ പുരോഗതിയുണ്ടായി. ശാശ്വത സമാധാനം വൈകാതെ പ്രതീക്ഷിക്കാം. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച് മുസ്ലിം സംഘടനകളില്‍ നിന്നു തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ നിയമം പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ല. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വിഷയം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമെന്നും സുനില്‍ ആംബേക്കര്‍ കൂട്ടിച്ചേര്‍ത്തു.

സമന്വയ ബൈഠക് വേദിയായ പാലക്കാട് അഹല്യാ കാമ്പസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ പ്രദീപ് ജോഷി, നരേന്ദ്രകുമാര്‍ എന്നിവരും പങ്കെടുത്തു.

Tags: women's safetyRSS samanwaya baithakBackward protection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ സ്ത്രീസുരക്ഷയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പിതാവ്

India

കർണാടകയിൽ സ്ത്രീ സുരക്ഷ ആശങ്കയിൽ; കാണാതായ 20 കാരിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala

സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള വിഎസിന്റെ നിലപാടുകള്‍ എടുത്തുപറഞ്ഞ് ചലച്ചിത്രതാരം മഞ്ജുവാര്യര്‍

Vicharam

സ്ത്രീ സുരക്ഷ പുനര്‍നിര്‍വചിക്കുമ്പോള്‍

സ്ത്രീ സുരക്ഷക്ക് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് നിവേദനം സമര്‍പ്പിക്കുന്നു. സന്ദീപ് തമ്പാനൂര്‍, പ്രൊഫ.ദേവകി അന്തര്‍ജനം, ഓമന മുരളി, ഡോ.സിന്ധു രാജീവ് സമീപം.
Kerala

സ്ത്രീ സുരക്ഷയ്‌ക്ക് സത്വര നടപടി സ്വീകരിക്കണം; മഹിളാ ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.